ബി​എംബി​സി നി​ല​വാ​ര​ത്തി​ൽ റോ​ഡ് നി​ർ​മി​ക്കാ​ൻ 16 കോ​ടി
Wednesday, March 22, 2023 12:35 AM IST
കോ​ത​മം​ഗ​ലം: തൃ​ക്കാ​രി​യൂ​ർ-​ആ​യ​ക്കാ​ട്-​മു​ത്തം​കു​ഴി-​വേ​ട്ടാ​ന്പാ​റ 11 കി​ലോ മീ​റ്റ​ർ റോ​ഡ് ബി​എം ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന​തി​ന് 16 കോ​ടി സാ​ങ്കേ​തി​കാ​നു​മ​തി​യാ​യ​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു. കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​ത്തി​ന്‍റെ കീ​ഴി​ലു​ള്ള സെ​ൻ​ട്ര​ൽ റോ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്‌​ച്ച​ർ ഫ​ണ്ടി​ൽ (സി​ആ​ർ​ഐ​എ​ഫ്) നി​ന്നു​മാ​ണ് തു​ക വ​ക​യി​രു​ത്തി​യ​ത്. മേ​യ് അ​വ​സാ​ന വാ​ര​ത്തോ​ടെ ടെ​ൻ​ഡ​ർ ന​ടി​പ​ടി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ത്തോ​ടെ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നും എം​പി പ​റ​ഞ്ഞു.
നി​ല​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന ത​ങ്ക​ളം മു​ത​ൽ ആ​യ​ക്കാ​ട് വ​രെ​യു​ള​ള ഭാ​ഗം റോ​ഡ് ഒ​ഴി​വാ​ക്കി​യാ​ണ് എ​സ്റ്റി​മേ​റ്റ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​യ​ക്കാ​ട് ജം​ഗ്ഷ​നി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് മു​ത്തം​കു​ഴി-​കു​ളം​ങ്ങാ​ട്ടു​കു​ഴി വ​ഴി വേ​ട്ടാ​ന്പാ​റ വ​രെ​യു​ള്ള 11 കി​ലോ മീ​റ്റ​ർ ദൂ​ര​മാ​ണ് ഇ​പ്പോ​ൾ നി​ർ​മി​ക്കു​ന്ന​ത്. ത​ണ്ണീ​ർ​ത്തൊ​ട്ടി​യി​ലും പി​ണ്ടി​മ​ന​യി​ലും ഓ​രോ പാ​ല​വും 10 ക​ൾ​വ​ർ​ട്ടു​ക​ളും ഓ​ട​യും 5.5 മീ​റ്റ​ർ ടാ​റിം​ഗ് വീ​തി​യി​ലു​മാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്.
വേ​ട്ടാ​ന്പാ​റ​യി​ൽ​നി​ന്നു മാ​ലി​പ്പാ​റ​യ്‌​ക്കു​ള്ള 500 മീ​റ്റ​ർ ദൂ​ര​വും കു​ള​ങ്ങാ​ട്ടു​കു​ഴി​യി​ൽ​നി​ന്നു മാ​ലി​പ്പാ​റ​യ്‌​ക്കു​ള്ള 250 മീ​റ്റ​ർ ദൂ​ര​വും എ​സ്റ്റി​മേ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും എം​പി പ​റ​ഞ്ഞു. റോ​ഡി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി നി​ർ​മാ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​പി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യെ നേ​രി​ൽ​ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സം​സ്ഥാ​ന​ത്താ​കെ 506.14 കോ​ടി 30 റോ​ഡു​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച​തി​ൽ ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലേ​ക്ക് ര​ണ്ട് റോ​ഡു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്.
ഇ​തി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ലെ നെ​ടും​ങ്ക​ണ്ടം-​പ​ച്ച​ടി​മ​ഞ്ഞ​പ്പാ​റ​മേ​ലെ - ചി​ന്നാ​ർ - റി​വ​ർ​വാ​ലി (13.7 കി.​മി) റോ​ഡി​ന് 19 കോ​ടി​യു​ടെ​യും സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ച്ച​താ​യും എം​പി പ​റ​ഞ്ഞു.