എം​എ​ൽ​എ​യു​ടെ ദീ​പ​പ്ര​ഭാ പ​ദ്ധ​തി
Wednesday, March 22, 2023 12:35 AM IST
കോ​ല​ഞ്ചേ​രി: കോ​ല​ഞ്ചേ​രി ടൗ​ണി​നെ പ്ര​കാ​ശ​പൂ​രി​ത​മാ​ക്കി പി.​വി.​ശ്രീ​നി​ജി​ൻ എം​എ​ൽ​എ​യു​ടെ ദീ​പ​പ്ര​ഭാ പ​ദ്ധ​തി. ടൗ​ണി​ലെ മു​ഴു​വ​ൻ തെ​രു​വു​വി​ള​ക്കു​ക​ളും മാ​റ്റി പു​തി​യ​ത് സ്ഥാ​പി​ച്ചാ​ണ് പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ​ത്. ടൗ​ണി​ലെ വ​ട​വു​കോ​ട് ബ്ലോ​ക്ക് ഓ​ഫീ​സ് ജം​ഗ്ഷ​ൻ മു​ത​ൽ കി​ഴ​ക്കേ​പ​മ്പ് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള റോ​ഡി​ലും മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ലും പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​ലും കോ​ള​ജ് ഗ്രൗ​ണ്ട് റോ​ഡി​ലും പ​ഴ​യ കെ​എ​സ്ഇ​ബി റോ​ഡി​ലും ഇ​രു​വ​ശ​ങ്ങ​ളി​ലാ​യാ​ണ് പു​തി​യ വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച​ത്.
ഇ​തി​നാ​യി എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു 6.98 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് 40 വാ​ട്സി​ന്‍റെ 110 എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. കെ​ല്ലി​നാ​യി​രു​ന്നു സാ​ങ്കേ​തി​ക ചു​മ​ത​ല. ടൗ​ണി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യാ​താ​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി​രു​ന്നു. ഇ​തു​മൂ​ലം സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യം വ്യാ​പ​ക​മാ​ണെ​ന്ന പ​രാ​തി​ക​ളും ഉ​യ​ർ​ന്നി​രു​ന്നു.
ഇ​വ മാ​റ്റി പു​തി​യ​ത് സ്ഥാ​പി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ഇ​തേ​തു​ട​ർ​ന്നാ​ണ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി ത​യാ​റാ​ക്കി വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പി.​വി.​ശ്രീ​നി​ജി​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​പി.​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​ഗീ​ത ഷൈ​ൻ, ജിം​സി മേ​രി വ​ർ​ഗീ​സ്‌, സി.​കെ.​വ​ർ​ഗീ​സ്, എം.​എ​ൻ. മോ​ഹ​ന​ൻ, എം.​എ​ൻ. അ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി, ഏ​കോ​പ​ന സ​മി​തി, കെ​എ​ച്ച്ആ​ർ​എ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.