ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തം: സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം
Wednesday, March 22, 2023 12:35 AM IST
മൂ​വാ​റ്റു​പു​ഴ: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലെ തീ​പി​ടി​ത്ത​ത്തെ​ക്കു​റി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഇ​തു​മൂ​ലം അ​സു​ഖ ബാ​ധി​ത​രാ​യ ആ​ളു​ക​ൾ​ക്ക് സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് ടൗ​ണ്‍ മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
പാ​ർ​ട്ടി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും മു​ൻ എം​പി​യു​മാ​യ ഫ്രാ​ൻ​സി​സ് ജോ​ർ​ജ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ പി​ട്ടാ​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ ജോ​സ് വ​ള്ള​മ​റ്റം, ബേ​ബി വ​ട്ട​കു​ന്ന​ൻ, ടോം ​കു​ര്യാ​ച്ച​ൻ, പാ​യി​പ്ര കൃ​ഷ്ണ​ൻ, ഷൈ​സ​ണ്‍ മാ​ങ്ങ​ഴ, ടോ​മി പാ​ല​മ​ല, വി​നോ​ദ് തെ​ക്കേ​ക്ക​ര, ജോ​സ് കു​ര്യ​ക്കോ​സ്, കെ.​എം. ജോ​ർ​ജ്, ജേ​ക്ക​ബ് എ​ര​മം​ഗ​ല​ത്ത്, ബാ​ബു മു​ടി​യി​ൽ, സെ​ബി പൂ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.