കു​ട്ട​ന്പു​ഴ, കീ​രം​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 1031 നി​ർ​മി​തി​ക​ൾ
Wednesday, March 22, 2023 12:35 AM IST
കോ​ത​മം​ഗ​ലം: കു​ട്ട​ന്പു​ഴ, കീ​രം​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ബ​ഫ​ർ സോ​ണ്‍ പ​രി​ധി​ക​ളി​ൽ 1031 നി​ർ​മി​തി​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. ബ​ഫ​ർ സോ​ണി​ലെ നി​ർ​മി​തി​ക​ളെ സം​ബ​ന്ധി​ച്ച് ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ന്ന​യി​ച്ച നി​യ​മ​സ​ഭ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബ​ഫ​ർ സോ​ണി​ലെ നി​ർ​മി​തി​ക​ളു​ടെ എ​ണ്ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി നി​യ​മി​ച്ച വി​ദ​ഗ്ധ സ​മി​തി കു​ട്ട​ന്പു​ഴ, കീ​രം​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ണ്ടെ​ത്തി​യ നി​ർ​മി​തി​ക​ളു​ടെ ക​ണ​ക്ക് സം​ബ​ന്ധി​ച്ചും എം​എ​ൽ​എ നി​യ​മ സ​ഭ​യി​ൽ ചോ​ദ്യം ഉ​ന്ന​യി​ച്ചു.
നി​ർ​മി​തി​ക​ളു​ടെ എ​ണ്ണം ക​ണ്ടെ​ത്താ​നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നും റി​ട്ട​യേ​ർ​ഡ് ജ​സ്റ്റീ​സ് തോ​ട്ട​ത്തി​ൽ ബി. ​രാ​ധാ​കൃ​ഷ്ണ​ൻ ചെ​യ​ർ​മാ​നാ​യ വി​ദ​ഗ്ധ സ​മി​തി​യും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സ​മി​തി​യും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ദ​ഗ്ധ സ​മി​തി പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ജ​ന​വാ​സ മേ​ഖ​ല​ക​ൾ സം​ബ​ന്ധി​ച്ച ഭൗ​തീ​ക സ്ഥ​ല പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞ ഒ​ന്നി​ന് അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് ന​ൽ​കി.
അ​സ​റ്റ് മാ​പ്പ​ർ എ​ന്ന മൊ​ബൈ​ൽ ആ​പ്പ് മു​ഖേ​ന ന​ട​ത്തി​യ ഫീ​ൽ​ഡ് വെ​രി​ഫി​ക്കേ​ഷ​നി​ൽ 62,039 നി​ർ​മി​തി​ക​ളും ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള സ​ർ​വേ​യി​ൽ 49,374 നി​ർ​മി​തി​ക​ളു​മാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.
ഇ​വ ര​ണ്ടി​ലെ​യും വി​വ​ര​ങ്ങ​ൾ പ​രി​ഗ​ണി​ച്ചും ഇ​ര​ട്ടി​പ്പു​ക​ളു​ള്ള ഡാ​റ്റാ ഒ​ഴി​വാ​ക്കി​യും ല​ഭി​ച്ച അ​ന്തി​മ ക​ണ​ക്ക് പ്ര​കാ​രം സം​സ്ഥാ​ന​ത്തെ 24 സം​ര​ക്ഷി​ത പ്ര​ദേ​ശ​ങ്ങ​ളു​ടെ ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ 70,582 നി​ർ​മി​തി​ക​ൾ ഉ​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. പ​ഞ്ചാ​യ​ത്തു​ക​ളും വ​നം വ​കു​പ്പും സം​യു​ക്ത​മാ​യി പ്ര​വ​ർ​ത്തി​ച്ച് എ​ടു​ത്ത ക​ണ​ക്കു​ക​ളാ​ണ് വി​ദ​ഗ്ധ സ​മി​തി സ​ർ​ക്കാ​രി​ൽ ന​ൽ​കി​യി​ട്ടു​ള്ള​ത്.
കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ 816 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​തി​ൽ 658 എ​ണ്ണ​മാ​ണ് ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍ പ​രി​ധി​യി​ൽ വ​രു​ന്ന​ത്. അ​തി​ന്‍റെ ജി​യോ ടാ​ഗിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. കീ​രം​പാ​റ പ​ഞ്ചാ​യ​ത്തി​ൽ 465 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​തി​ൽ 373 എ​ണ്ണ​വു​മാ​ണ് ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍ പ​രി​ധി​യി​ലു​ള്ള​ത്. അ​തി​ന്‍റെ​യും ജി​യോ ടാ​ഗിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ 1031 നി​ർ​മി​തി​ക​ളാ​ണ് ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍ പ​രി​ധി​യി​ൽ വി​ഗ​ഗ്ധ സ​മി​തി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.