ക​നേ​ഡി​യ​ൻ സം​ഘം ഇ​ന്ന് വി​ശ്വ​ജ്യോ​തി​യി​ൽ
Tuesday, March 21, 2023 12:12 AM IST
മൂ​വാ​റ്റു​പു​ഴ : കാ​ന​ഡ​യി​ലെ ഒ​റ്റോ​വ​യി​ൽ നി​ന്നു​ള്ള 23 അം​ഗ സം​ഘം വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ഇ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി കാ​ന​ഡ​യി​ലു​ള്ള എ​മി​ഗ്രേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും വി​ദ്യാ​ർ​ഥി​ക​ളു​ടെ വ്യ​ക്തി​ത്വ​വി​ക​സ​ന​ത്തി​നു​ത​കു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും സം​വ​ദി​ക്കും.
കോ​ക്ക​ന​ട്ട് ല​ഗൂ​ണ്‍ ഹോ​ട്ട​ൽ ശൃം​ഖ​ല​യു​ടെ മേ​ധാ​വി​ ജോ ​തോ​ട്ടു​ങ്ക​ലാ​ണ് സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത്. സി​റ്റി​സ​ണ്‍​ഷി​പ്പ് ആ​ൻ​ഡ് എ​മി​ഗ്രേ​ഷ​ൻ സ്പെ​ഷലി​സ്റ്റും ഈ ​മേ​ഖ​ല​യി​ൽ 36 വ​ർ​ഷം പ്ര​വൃ​ത്തി​പ​രി​ച​യ​വു​മു​ള്ള വാ​റ​ൻ ക്രീ​റ്റ്സ് പ്ര​തി​നി​ധി സം​ഘ​ത്തി​ലു​ണ്ട്. സാ​ഹി​ത്യ​കാ​ര​നും ട്രെ​യി​ന​റു​മാ​യ സൈ​മ​ണ്‍ ടൈ​ല​റും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ട്.
കാ​ന​ഡ​യി​ലെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ ജോ​ലി സാ​ധ്യ​ത​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ച​ർ​ച്ച​ചെ​യ്യ​പ്പെ​ടു​ന്ന​ത്. കാ​ന​ഡ​യി​ലു​ള്ള കോ​ക്ക​ന​ട്ട് ല​ഗൂ​ണ്‍ ഹോ​ട്ട​ലു​മാ​യി വി​ശ്വ​ജ്യോ​തി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി വി​ഭാ​ഗം ഇ​ന്‍റേ​ണ്‍​ഷി​പ്പി​നും പ്ലെ​യ്സ്മെ​ന്‍റി​നു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടി​ട്ടു​ണ്ട്. ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളെ കൂ​ടാ​തെ ബി​ടെ​ക്, എം​ബി​എ അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​ൽ കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ നെ​ടു​ന്പു​റ​ത്ത്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​കെ. രാ​ജ​ൻ, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സോ​മി പി. ​മാ​ത്യു, വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.