എ​ന്‍റെ നാ​ട് കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Tuesday, March 21, 2023 12:12 AM IST
കോ​ത​മം​ഗ​ലം: എ​ന്‍റെ നാ​ട് അ​ഗ്രോ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ആ​രം​ഭി​ക്കു​ന്ന കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന് ചെ​യ​ർ​മാ​ൻ ഷി​ബു തെ​ക്കും​പു​റം ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. മ​ല​യൻ​കീ​ഴ് കോ​ഴി​പ്പി​ള്ളി ബൈ​പ്പാസ് റോ​ഡി​ലാ​ണ് വി​പ​ണ​ന കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​ത്.
കാ​ർ​ഷി​ക ഉത്പന്ന​ങ്ങ​ൾ ന്യാ​യ​മാ​യ വി​ല​യ്ക്ക് സം​ഭ​രി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന സം​വി​ധാ​ന​മാ​ണി​ത്. ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണം ഒ​ഴി​വാ​ക്കി ക​ർ​ഷ​ക​രി​ൽ നി​ന്ന് ഉത്പ​ന്ന​ങ്ങ​ൾ നേ​രി​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ എ​ത്തി​ക്കു​ന്ന വി​പു​ല​മാ​യ​ക്ര​മീ​ക​ര​ണം കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തും. യോ​ഗ​ത്തി​ൽ ജോ​ർ​ജ് അ​ന്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​പി. കു​ര്യാ​ക്കോ​സ്, സി.​കെ. സ​ത്യ​ൻ, പി.​എ. പാ​ദു​ഷ, ജോ​ർ​ജ് കു​രി​യ​പ്പ്, പി.​പി. ത​ങ്ക​പ്പ​ൻ, ജെ​യിം​സ് കോ​റ​ന്പേ​ൽ, സി.​ജെ. എ​ൽ​ദോ​സ്, ജോ​ഷി പൊ​ട്ട​ക്ക​ൽ, സു​ഭാ​ഷ് ച​ന്ദ്ര​ൻ, ജൂ​ലി​യ​സ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.