ബജറ്റ് നിരാശാജനകം: എൽഡിഎഫ്
Tuesday, March 21, 2023 12:12 AM IST
മൂ​വാ​റ്റു​പു​ഴ : മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ 2023-24 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്ക് ചെ​യ​ർ​മാ​ൻ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് പൊ​ള്ള​യെന്ന് എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി സെ​ക്ര​ട്ട​റി ആ​ർ. രാ​കേ​ഷ്. ജ​നോ​പ​കാ​ര​പ്ര​ദ​മ​ല്ലാ​ത്ത​തും ന​ഗ​ര​സ​ഭ​യു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യം വ​യ്ക്കാ​ത്ത​തു​മാ​യ ബ​ജ​റ്റ് നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യു​ടെ ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി മു​ന്പ് ത​ള്ളി​യി​രു​ന്നു. അ​തു​കൊ​ണ്ട് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​സ​ണ് ബ​ജ​റ്റ് അ​വ​തരിപ്പി​യ്ക്കാ​നാ​യി​ല്ല. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ത​യാ​റാ​ക്കി ന​ൽ​കി​യ പ​ദ്ധ​തി​ക​ളു​ൾ​ക്കൊ​ള്ളി​ച്ച നി​രാ​ശാ​ജ​ന​ക​മാ​യ ബ​ജ​റ്റാ​ണ് ചെ​യ​ർ​മാ​ൻ അ​വ​ത​രി​പ്പി​ച്ച​തെന്നും രാകേഷ് ആരോപിച്ചു. സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, വ​യോ​ജ​ന​ങ്ങ​ൾ എ​ന്നി​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നു​ള്ള പു​തി​യ പ​ദ്ധ​തി​ക​ളു​മി​ല്ല ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ൽ തു​ട​ങ്ങി​വ​ച്ച ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ൾ നി​ല​വി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​വാ​ത്ത​പ്പോ​ളാ​ണ് ബ​ജ​റ്റി​ൽ പു​തി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി യു​ഡി​എ​ഫ് കൗ​ണ്‍​സി​ൽ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​യ്ക്കു​ന്ന​തെ​ന്നും രാ​കേ​ഷ് ആരോപിച്ചു.