പി​റ​വ​ത്ത് ഹൈ​വേ റോ​ഡ് നി​ർ​മാ​ണം ഇ​ഴ​യു​ന്നതിനെതിരേ പ്ര​തി​ഷേ​ധം
Tuesday, March 21, 2023 12:12 AM IST
പി​റ​വം: പെ​രു​വം​മു​ഴി - പെ​രു​വ ഹൈ​വേ റോ​ഡ് നി​ർ​മാ​ണം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മി​ഡ്ടൗ​ൺ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റു സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പി​റ​വം അ​ണ്ടേ​ത്ത് ക​വ​ല​യി​ൽ ധ​ർ​ണ ന​ട​ത്തി.
നെ​ടു​മ്പാ​ശേ​രി - കു​മ​ര​കം ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യു​ള്ള പെ​രു​വ മു​ത​ൽ പെ​രു​വം​മു​ഴി വ​രെ​യു​ള്ള ഭാ​ഗ​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം, റീ ​ബി​ൽ​ഡ് കേ​ര​ള​യി​ലു​ൾ​പ്പെ​ടു​ത്തി 98 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​തി​ന്‍റെ നി​ർ​മാ​ണ​മാ​ണ് ഇ​ഴ​യു​ന്ന​ത്. റോ​ഡ് മു​ഴു​വ​ൻ കു​ത്തി​പ്പൊ​ളി​ച്ച് കാ​ൽ​ന​ട​ക്കാ​ർ​ക്കു പോ​ലും സ​ഞ്ച​രി​ക്കാ​ൻ പ​റ്റാ​ത്ത​യ​വ​സ്ഥ​യാ​ണ്.
മി​ഡ് ടൗ​ൺ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സാ​ബു കെ. ​ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​യി തു​മ്പ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൗ​ൺ​സി​ല​ർ ര​മ വി​ജ​യ​ൻ, സ​മീ​പ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ​ൻ. അ​പ്പു​ക്കു​ട്ട​ൻ, യോ​ഹ​ന്നാ​ൻ ചെ​മ്മ​ന​ത്ത്, ടോ​ണി ചെ​ട്ടി​യാ​കു​ന്നേ​ൽ, എം.​ടി. പൗ​ലോ​സ്, ഏ​ലി​യാ​സ് കു​ര്യ​ൻ, ജോ​മോ​ൻ വ​ർ​ഗീ​സ്, കു​ര്യാ​ക്കോ​സ് മ​ണ്ഡ​പ​ത്തി​ൽ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.