വീ​ടു ക​യ​റി ആ​ക്ര​മ​ണം: പ്ര​തി പി​ടി​യി​ല്‍
Tuesday, March 21, 2023 12:09 AM IST
കൊ​ച്ചി:​ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. തേ​വ​ര ഫെ​റി കാ​ട്ടു​പു​റ​ത്ത് വീ​ട്ടി​ല്‍ ടി.​എ​സ്.​ നി​തീ​ഷി​നെ (31) ആ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യു​ടെ അ​മ്മ​യെ ചീ​ത്ത വി​ളി​ച്ചു എ​ന്ന വി​രോ​ധ​ത്തി​ല്‍ ക​ഴി​ഞ്ഞ 19ന് ​രാ​ത്രി 10.15ഓ​ടെ തേ​വ​ര ഫെ​റി​യി​ലു​ള​ള പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​ട​ന്ന് പ​രാ​തി​ക്കാ​രി​യു​ടെ അച്ഛനെ​യും അ​മ്മ​യെ​യും ഇ​ഷ്ടി​ക ഉ​പ​യോ​ഗി​ച്ച് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി​വ​ന്ന പ​രാ​തി​ക്കാ​രി​യെയും മ​ര്‍​ദി​ക്കു​ക​യും സി​മ​ന്‍റ് ഇ​ഷ്ടി​ക​കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യും ചെ​യ്തു.
പ്ര​തി എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് എ​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​എ​സ്. ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോലീസ് സ്ഥ​ല​ത്തെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.