കെ. സുധാകരനെതിരെ കലാപാഹ്വാനത്തിന് കേസ്
Tuesday, March 21, 2023 12:09 AM IST
കൊ​ച്ചി: കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ല്‍ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ ഉ​പ​രോ​ധ​ത്തി​നി​ടെ അ​ക്ര​മ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നെ​തി​രെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ണി​ക​ള്‍​ക്കി​ട​യി​ല്‍ ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ന​ല്‍​കി​യെ​ന്ന പേ​രി​ലാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.
കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ലെ ഒ​രു കൗ​ണ്‍​സി​ല​റു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്.
കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന രീ​തി​യി​ല്‍ സു​ധാ​ക​ര​ന്‍ പ്ര​സം​ഗി​ച്ചെ​ന്നും അ​തി​നു​ശേ​ഷ​മാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യേ​യും ജീ​വ​ന​ക്കാ​രെ​യും മ​ര്‍​ദി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യ​തെ​ന്നു​മാ​ണ് പ​രാ​തി.
ബ്ര​ഹ്മ​പു​രം വി​ഷ​യ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍​മാ​രെ പോ​ലീ​സ് മ​ര്‍​ദി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ഴി​ഞ്ഞ 16ന് ​കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ച്ചി കോ​ർ​പ​റേ​ഷ​ന്‍ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചി​രു​ന്നു.
ഈ ​സ​മ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു സെ​ക്ര​ട്ട​റി​യ​ട​ക്കം ജീ​വ​ന​ക്കാ​ർ​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.