മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് പു​തി​യ സം​വി​ധാ​നം: മേ​യ​ര്‍
Tuesday, March 21, 2023 12:09 AM IST
കൊ​ച്ചി: മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് കൊ​ച്ചി​യി​ല്‍ പു​തി​യ സം​വി​ധാ​നമൊരുക്കുമെ​ന്ന് മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍. ഭ​ക്ഷ​ണ മാ​ലി​ന്യം ഉ​റ​വി​ട​ത്തി​ല്‍ ത​ന്നെ സം​സ്‌​ക​രി​ക്ക​ണമെന്നും അദ്ദേഹം പറഞ്ഞു. ബ​ജ​റ്റി​ന് മു​ന്നോ​ടി​യാ​യി ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ച വി​ക​സ​ന സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മേയർ.

ആ​ഴ്ച​യി​ല്‍ ര​ണ്ടു ദി​വ​സം പ്ലാ​സ്റ്റി​ക് വേ​സ്റ്റ്, ആ​റു മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ ഇ​ല​ക്ട്രോ​ണി​ക്, തു​ണി വേ​സ്റ്റു​ക​ള്‍ എ​ന്നി​വ ഹ​രി​ത​ക​ര്‍മ സേ​ന​യ്ക്ക് കൈ​മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ല്‍ വി​ട്ടു​നി​ന്ന പ്ര​തി​പ​ക്ഷം നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ഴു​തി സ​മ​ര്‍​പ്പി​ച്ചു. സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​ആ​ര്‍. റെ​നീ​ഷ്, വി.​എ. ശ്രീ​ജി​ത്, ഷീ​ബ​ലാ​ല്‍, സി.​എ. ഷ​ക്കീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.