വി​മ​ല ആ​ശു​പ​ത്രിയിൽ ഹോംകെ​യ​ർ സ​ർ​വീ​സ് തുടങ്ങി
Monday, March 20, 2023 12:24 AM IST
കാ​ല​ടി: കാ​ഞ്ഞൂ​ർ വി​മ​ല ആ​ശു​പ​ത്രി​യി​ൽ ഹോം ​കെ​യ​ർ സ​ർ​വീ​സ് പ്ര​വ​ർ​ത്ത​നമാ​രം​ഭി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി ദ​യാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ആശുപത്രി ഡ​യ​റ​ക്ട​റും കാ​ഞ്ഞൂ​ർ ഫൊ​റോ​ന വി​കാ​രി​യു​മാ​യ റ​വ. ഡോ. ​ജോ​സ​ഫ് ക​ണി​യാം​പ​റ​മ്പി​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.എ​ൻ. കൃ​ഷ്ണ​കു​മാ​ർ, മെ​മ്പ​ർ ച​ന്ദ്ര​വ​തി രാ​ജ​ൻ, ആ​ശു​പ​ത്രി അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ഡോ​ൺ മു​ള​വ​രി​ക്ക​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എം​.വി. കു​രി​യ​ച്ച​ൻ, ട്ര​സ്റ്റി ഡേ​വി​സ് അ​യ്നാ​ട​ൻ, ഡോ. ​മേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ശു​പ​ത്രി ആം​ബു​ല​ൻ​സി​ൽ ഡോ​ക്ട​റും ന​ഴ്സു​മാ​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം വീ​ടു​ക​ളി​ലെ കി​ട​പ്പ് രോ​ഗി​ക​ൾ​ക്കും മ​റ്റു കാ​ര​ണ​ങ്ങ​ളാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​വാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും മി​ത​മാ​യ നി​ര​ക്കി​ൽ ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. ഹോം ​കെ​യ​ർ സ​ർ​വീ​സ് സേ​വ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റർ ​അ​റി​യി​ച്ചു.