ഉദ്ഘാടനം ചെ‍യ്തു
Monday, March 20, 2023 12:24 AM IST
അ​ങ്ക​മാ​ലി : ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന കി​ട​ങ്ങൂ​ർ അ​ൽ​ഫോ​ൻ​സ് സ​ദ​ൻ സ്പെ​ഷൽ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യു​ടെ പു​ന​രു​ദ്ധാ​ര​ണം കൊ​ച്ചി​ൻ ഷി​പ്‌യാ​ർ​ഡി​ന്‍റെ സിഎ​സ്ആ​ർ ഫ​ണ്ട് വ​ഴി​യാ​യി ന​ട​ത്തി. കൊ​ച്ചി​ൻ ഷി​പ്‌യാ​ർ​ഡി​ന്‍റെ ഡ​യ​റ​ക്ട​ർ അ​മ​ര​പ​ലി പ്ര​ശാ​ന്ത് സാ​ൽ​വെ പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തി​യ ര​ണ്ടാം നി​ല​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പ്രൊ​വി​ൻ​ഷ്യ​ൽ കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ ഷേ​ഫി ഡേ​വി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​എ​സ്ആ​ർ അ​സി​സ്റ്റന്‍റ് ​ ജ​ന​റ​ൽ മാ​നേ​ജ​ർ പി.എ​ൻ. സ​മ്പ​ത്ത് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി സെ​ബാ​സ്റ്റ്യ​ൻ സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് എ​ക്യു​മെ​ൻ​സ് കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു.
സ്കൂ​ൾ പ്രധാനാധ്യാപിക സി​സ്റ്റ​ർ സു​ദീ​പ , സിഎ​സ്ആ​ർ മാ​നേ​ജ​ർ എ.കെ. യൂ​സ​ഫ് , പി.എ​സ്. ശ​ശീ​ന്ദ്ര​ദാ​സ് , ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ എ​മി​ൽ ജോ​സ് , പെ​യ്ഡ് ജി​ല്ലാ സെ​ക്ര​ട്ട​റി റെ​ജി പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.