ജൈ​വ നെ​ൽക്കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി
Monday, March 20, 2023 12:24 AM IST
നെ​ടു​മ്പാ​ശേ​രി: കു​ന്നു​ക​ര വ​ട​ക്കേ അ​ടു​വാ​ശേ​രി കു​റ്റി​പ്പു​ഴ കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​രി​ശു​ര​ഹി​ത ഗ്രാ​മം എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി കൃ​ഷി​ക്കൊ​പ്പം ക​ള​മ​ശേ​രി പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ര​ക്ത​ശാ​ലി നെ​ല്ലി​ന്‍റെ കൊ​യ്ത്തു​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ന​ട​ത്തി​വ​രു​ന്ന കൃ​ഷി​യു​ടെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം വാ​യ​ന​ശാ​ല കേ​ര​ള​ത്തി​ലെ ത​ന​ത് നെ​ല്ലി​ന​മാ​യ ര​ക്ത​ശാ​ലി​യു​ടെ കൃ​ഷി​യാ​ണ് ഇ​റ​ക്കി​യി​രു​ന്ന​ത്. ഒ​ന്ന​ര ഏ​ക്ക​ർ വ​രു​ന്ന കൃ​ഷി​ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് കൃ​ഷി ചെ​യ്ത​ത്. ജൈ​വ കൃ​ഷി രീ​തി​യാ​ണ് പ​രീ​ക്ഷി​ച്ച​ത്.

ഇ​തോ​ടൊ​പ്പം സാ​ധാ​ര​ണ നെ​ല്ലി​നം ഒ​ന്ന​ര ഏ​ക്ക​റോ​ളം കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്.
കൊ​യ്ത്തു​ത്സ​വം വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് വി.കെ. പു​ഷ്പാം​ഗ​ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​ശാ​ല നി​ർ​വാ​ഹ​ക സ​മി​തി അം​ഗം വി.കെ. അ​നീ​ഷ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി. ‌

സെ​ക്ര​ട്ട​റി പ്ര​ദീ​പ്, ബാ​ല​വേ​ദി ജോ​യിന്‍റ് സെ​ക്ര​ട്ട​റി എ.പി. കൃ​ഷ്ണ​ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.