അ​ടു​പ്പു​കൂ​ട്ടി സ​മ​രം ന​ട​ത്തി
Monday, March 20, 2023 12:24 AM IST
നെ​ടു​മ്പാ​ശേ​രി : കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​ടി​ക്ക​ടി​യു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ​യും പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും വി​ല വ​ർ​ധ​ന​വി​ലും സം​സ്ഥാ​ന​ത്തെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഇ​ന്ധ​ന വി​ല​യി​ൽ അ​ധി​ക​നി​കു​തി ഏ​ർ​പ്പെ​ടു​ത്തി ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന ന​യ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് നെ​ടു​മ്പാ​ശേ​രി മ​ണ്ഡ​ലം 8 ,9 , 10 ,11 വാ​ർ​ഡ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ക​പ്പ​റ​മ്പ് പ​ള്ളി ക​വ​ല​യി​ൽ അ​ടു​പ്പു​കൂ​ട്ടി സ​മ​രം ന​ട​ത്തി. കോ​ൺ​ഗ്ര​സ് നെ​ടു​മ്പാശേരി ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു മൂ​ല​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു
വാ​ർ​ഡ് മെ​മ്പ​ർ ആ​ന്‍റ​ണി ക​യ്യാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.എ. ച​ന്ദ്ര​ൻ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി. കു​ഞ്ഞു​മോ​ൻ, പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​ജു കെ ​മു​ണ്ടാ​ട​ൻ, അ​ക​പ്പ​റ​മ്പ് സ​ഹ​. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​സ് പി. വ​ർ​ഗീ​സ്, കെ.പി.​ ഡേ​വി , ഡേ​വി​സ് വ​ട്ട​പ്പ​റ​മ്പ​ൻ , അ​നു മാ​ർ​ട്ടി​ൻ , ജോ​ർ​ജ് പി. ​അ​രീ​ക്ക​ൽ, ഭ​വ​ശി​റാം, എ.കെ. മാ​ത്തു​ക്കു​ട്ടി, എം.​എം. ഏ​ലി​യാ​സ് , എ.കെ. രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.