ബസിൽ മറന്നുവച്ച ബാഗ് യാത്രക്കാരനെ തിരികെയേൽപ്പിച്ചു
Monday, March 20, 2023 12:24 AM IST
തൃ​പ്പൂ​ണി​ത്തു​റ: ബ​സി​ൽ മ​റ​ന്നു വ​ച്ച സ്വ​ർ​ണാ​ഭ​ര​ണങ്ങ​ള​ട​ങ്ങി​യ ബാ​ഗ് യാ​ത്ര​ക്കാ​ര​നെ ക​ണ്ടെ​ത്തി പോ​ലീ​സ് തി​രി​ച്ചേ​ൽ​പ്പി​ച്ചു.
ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ന് ​ന​ട​ക്കാ​വി​ൽനി​ന്ന് വൈ​റ്റി​ല ഭാ​ഗ​ത്തേ​ക്ക് ബ​സി​ൽ ക​യ​റി​പ്പോ​യ യാ​ത്ര​ക്കാ​ര​നാ​ണ് ത​ന്‍റെ നാലു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ലാ​പ്ടോ​പ്പും വി​ല​പി​ടി​പ്പു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മ​ട​ങ്ങി​യ ബാ​ഗ് ബ​സി​ൽ നി​ന്നെ​ടു​ക്കാ​ൻ മ​റ​ന്നു പോ​യ​ത്.
വാ​ഹ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും അ​റി​യാ​തി​രു​ന്ന യാ​ത്ര​ക്കാ​ര​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ടി​ക്ക​റ്റ് വ​ച്ച് വൈ​കി​ട്ട് 5.45 ഓ​ടെ ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തു വ​ച്ച് ബ​സ് ക​ണ്ടെ​ത്തിയത്. തുടർന്ന് ബാ​ഗും സാ​ധ​ന​ങ്ങ​ളും ക​ണ്ടെ​ടു​ത്ത് ഉ​ദ​യം​പേ​രൂ​ർ സ്‌​റ്റേ​ഷ​നി​ൽ വ​ച്ചു തന്നെ യാ​ത്ര​ക്കാ​ര​ന് കൈ​മാ​റി.
ക​ൺ​ട്രോ​ൾ റൂം 27 ​വാ​ഹ​ന​ത്തി​ലെ എഎ​സ്ഐ ഏ​ലി​യാ​സ്, സിപിഒ ജി​ജി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ബ​സ് ക​ണ്ടത്തുകയും യാത്രക്കാരനെ അതു തി​രി​ച്ചേ​ൽ​പ്പി​ക്കുകയും ചെയ്തത്.