ഗ്ലോ​ബ​ൽ മി​ല്ല​റ്റ് ഫൗ​ണ്ടേ​ഷ​ൻ ഉ​ദ്ഘാ​ട​നം
Monday, March 20, 2023 12:21 AM IST
മൂ​വാ​റ്റു​പു​ഴ: ഗ്ലോ​ബ​ൽ മി​ല്ല​റ്റ് ഫൗ​ണ്ടേ​ഷ​ൻ മൂ​വാ​റ്റു​പു​ഴ ചാ​പ്റ്റ​ർ ഉ​ദ്ഘാ​ട​ന​വും മൂ​വാ​റ്റു​പു​ഴ സം​വ​ർ​ത്തി​ക ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി വാ​ർ​ഷി​ക​വും തൃ​പ്പൂ​ണി​ത്ത​റ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ടി.​ഡി. ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ഗ്ലോ​ബ​ൽ മി​ല്ല​റ്റ് ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​വ​ർ​ത്തി​ക ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​ജി. സു​നി​ൽ​കു​മാ​ർ, മൂ​വാ​റ്റു​പു​ഴ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ജ്മ​ൽ ച​ക്കു​ങ്ങ​ൽ, ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സ് വി. ​കാ​ക്ക​നാ​ട്, വ​ൽ​സ​ലാ​ദേ​വി, ല​തി​ക, എ​ലി​സ​ബ​ത്ത്, സു​ബ്ര​ഹ്മ​ണ്യ​ൻ ന​ന്പൂ​തി​രി, ഭാ​നി​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​രോ​ഗ്യ സം​ര​ക്ഷ​ണ രം​ഗ​ത്ത് മി​ല്ല​റ്റി​ന്‍റെ ഉ​പ​യോ​ഗം എ​ത്ര​മാ​ത്രം പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു എ​ന്ന വി​ഷ​യ​ത്തി​ൽ പ​ഠ​ന ക്ലാ​സും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. ഗു​ണ​നി​ല​വാ​ര​മു​ള്ള മി​ല്ല​റ്റു​ക​ൾ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ക, മി​ല്ല​റ്റി​ന്‍റെ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് മി​ല്ല​റ്റ് ഫൗ​ണ്ടേ​ഷ​ൻ മൂ​വാ​റ്റു​പു​ഴ ചാ​പ്റ്റ​റി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.