അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Sunday, March 19, 2023 10:33 PM IST
പെ​രു​ന്പാ​വൂ​ർ: അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ചു ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. വെ​സ്റ്റ് വെ​ങ്ങോ​ല വ​ലി​യ​കു​ളം മു​ണ്ടേ​ത്ത് ബാ​വ​ക്കു​ഞ്ഞി​ന്‍റെ മ​ക​ൻ നാ​ദി​ർ​ഷ(26) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി 11.30 ഓ​ടെ എം​സി റോ​ഡ് കാ​ല​ടി പാ​ല​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​ങ്ക​മാ​ലി​യി​ൽ​നി​ന്നു പെ​രു​ന്പാ​വൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന നാ​ദി​ർ​ഷ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ എ​തി​രെ വ​ന്ന വാ​ഹ​ന​മി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​നു ശേ​ഷം ഇ​ടി​ച്ച വ​ണ്ടി നി​ർ​ത്താ​തെ പോ​യി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ബ​റ​ട​ക്കം ന​ട​ത്തി. മാ​താ​വ്: ഐ​ഷ. സ​ഹോ​ദ​ര​ൻ: ബാ​ദു​ഷ.
.