മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ റോ​ഡ​രി​കി​ൽ മാ​ലി​ന്യം കു​മി​യു​ന്നു
Sunday, March 19, 2023 12:57 AM IST
മൂ​വാ​റ്റു​പു​ഴ: മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ റോ​ഡ​രി​കി​ൽ മാ​ലി​ന്യം കു​മി​യു​ന്ന​ത് നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. മ​ഞ്ച​നാ​ട് മേ​പ്ര​ത്തു​ചാ​ലി​ൽ പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് റോ​ഡി​നോ​ട് ചേ​ർ​ന്നാ​ണ് മാ​ലി​ന്യം നി​റ​യു​ന്ന​ത്.

മാ​സ​ങ്ങ​ളാ​യി കി​ട​ക്കു​ന്ന മാ​ലി​ന്യ​ത്തി​ൽ​നി​ന്നു ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തു​മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ളാ​കെ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷി​ണി​യി​ലാ​ണ്. മ​ഴ പെ​യ്താ​ൽ സ​മീ​പ​ത്തെ കി​ണ​ർ ജ​ലം അ​ശു​ദ്ധ​മാ​കു​ന്ന​തി​നും സ​മീ​പ​ത്തെ പാ​ട​ശേ​ഖ​ര​മാ​യ കു​റ്റി​യേ​ലി പാ​ടം, പൊ​ലി​യാ​ർ തു​ട​ങ്ങി​യ​വ മ​ലി​ന​പ്പെ​ടാ​നും കാ​ര​ണ​മാ​കും.

നെ​ല്ലാ​ട് മ​ന​ക്ക​ക​ട​വ് റോ​ഡി​ൽ​നി​ന്നു 100 മീ​റ്റ​ർ മാ​റി​യാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ൾ അ​ട​ക്കം ഇ​വി​ടെ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. പ​ല​വ​ട്ടം അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യാ​കാ​ത്ത​തി​നാ​ൽ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.