കുട്ടന്പുഴ: പഞ്ചായത്ത് ഭിന്നശേഷി കലാകായികമേള തൂവൽ സ്പർശം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി മോഹനൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ മിനി മനോഹരൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. സിബി, ഇ.സി. റോയി എന്നിവർ സമ്മാനദാനം നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ മേരി കുര്യാക്കോസ്, ജോഷി പൊട്ടക്കൽ, ഡൈസി ജോയി, ഐസിഡിഎസ് സൂപ്പർവൈസർ സിന്ധു വി. ശങ്കർ, അങ്കണവാടി ടീച്ചർമാരായ സാധി ഉത്തമൻ, ശശികല, ശ്രീദേവി, ഷിജാ, ജോർജ്, സ്വപ്ന ബിജു, ഓമന വാവച്ചൻ, ഷൈനി ബിജു, ഷൈനി മധു, ശാരത, അന്പിളി ബൈജു എന്നിവർ നേതൃത്വം നൽകി.