എ​ന്‍റെ നാ​ട് കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്രം ശി​ലാ​സ്ഥാ​പ​നം നാ​ളെ
Sunday, March 19, 2023 12:54 AM IST
കോ​ത​മം​ഗ​ലം: എ​ന്‍റെ നാ​ട് അ​ഗ്രോ കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ആ​രം​ഭി​ക്കു​ന്ന എ​ന്‍റെ നാ​ട് കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന് നാ​ളെ രാ​വി​ലെ 10ന് ​ചെ​യ​ർ​മാ​ൻ ഷി​ബു തെ​ക്കും​പു​റം ശി​ല​യി​ടും. മ​ല​യി​ൻ​കീ​ഴ് കോ​ഴി​പ്പി​ള്ളി ബൈ​പാ​സ് റോ​ഡി​ലാ​ണ് വി​പ​ണ​ന കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​ത്.

കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ ന്യാ​യ​മാ​യ വി​ല​യ്ക്ക് സം​ഭ​രി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന സം​വി​ധാ​ന​മാ​ണി​ത്. ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണം, ച​ര​ക്ക് കൂ​ലി മു​ത​ലാ​യ​വ പാ​ടെ ഒ​ഴി​വാ​ക്കി ക​ർ​ഷ​ക​രി​ൽ​നി​ന്ന് ഉ​ത്പ​ന്ന​ങ്ങ​ൾ നേ​രി​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ എ​ത്തി​ക്കു​ന്ന വി​പു​ല​മാ​യ ക്ര​മീ​ക​ര​ണം കാ​ർ​ഷി​ക വി​പ​ണി​യു​ടെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തും. കൃ​ഷി​യി​ലേ​ക്ക് യു​വാ​ക്ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ വി​ത്തും വ​ള​വും സൗ​ജ​ന്യ​മാ​യി ന​ൽ​കും. കാ​ല​ങ്ങ​ളാ​യി ത​രി​ശി​ട്ടി​രി​ക്കു​ന്ന ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കാ​ൻ സ​ന്ന​ദ്ധ​രാ​യാ​ൽ ആ​വ​ശ്യ​മാ​യ പി​ന്തു​ണ അ​ഗ്രോ സൊ​സൈ​റ്റി ന​ൽ​കു​മെ​ന്ന് ചെ​യ​ർ​മാ​ൻ ഷി​ബു തെ​ക്കും​പു​റം പ​റ​ഞ്ഞു.