ജ​ങ്കാ​ർ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു
Sunday, March 19, 2023 12:54 AM IST
വൈ​പ്പി​ൻ: ക്ല​ച്ച് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രു​ന്ന സേ​തു സാ​ഗ​ർ-2 എ​ന്ന റോ-റോ ജ​ങ്കാ​ർ ഇ​ന്നു രാ​വി​ലെ ആ​റു മു​ത​ൽ സ​ർ​വീ​സ്പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് കി​ൻകോ ​അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ സ​മ​യം നാ​ലു മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യി കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന സേ​തു​സാ​ഗ​ർ - 1 എ​ന്ന ജ​ങ്കാ​ർ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി സ​ർ​വീ​സി​നി​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും തീ​രു​മാ​ന​മാ​യി​ല്ല.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ രാ​വി​ലെ ഒ​മ്പ​തി​ന് വൈ​പ്പി​ൻ-ഫോ​ർ​ട്ട്കൊ​ച്ചി പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വൈ​പ്പി​ൻ റോ-​റോ ജെ​ട്ടി​യി​ൽ ധ​ർ​ണ ന​ട​ത്തും. അ​ഡ്വ. സാ​ജ​ൻ മ​ണ്ണാ​ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ച​മ്മി​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.