കോ​ണോ​ത്തു​പു​ഴ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് പു​തി​യ ഭ​ര​ണാ​നു​മ​തി
Thursday, February 9, 2023 12:41 AM IST
തൃ​പ്പൂ​ണി​ത്തു​റ: കോ​ണോ​ത്തു​പു​ഴ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് പു​തി​യ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. പു​തു​ക്കി​യ അ​നു​മ​തി​യി​ൽ നെ​ടു​ങ്ങാ​പ്പു​ഴ പാ​ലം നി​ർ​മാ​ണം ഒ​ഴി​വാ​ക്കി​യാ​ണ് പു​ന​രു​ദ്ധാ​ര​ണം ന​ട​ക്കു​ക.
പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 2022ൽ 26​കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​തി​ൽ ജി​എ​സ്ടി 12 ശ​ത​മാ​ന​മാ​യി​രു​ന്നു ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ പു​തു​ക്കി​യ ജി​എ​സ്ടി 18 ശ​ത​മാ​ന​മാ​യ​തോ​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്‍റെ എ​സ്റ്റി​മേ​റ്റ് തു​ക 35 കോ​ടി​യാ​യി ഉ​യ​ർ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് മു​ൻ​പ് അ​നു​വ​ദി​ച്ച എ​സ്റ്റി​മേ​റ്റ് തു​ക​യാ​യ 26 കോ​ടി​യി​ൽ ജോ​ലി​ക​ൾ ന​ട​ത്താ​ൻ വേ​ണ്ടി പു​ന​രു​ദ്ധാ​ര​ണം ര​ണ്ട് ഫേ​സു​ക​ളി​ൽ 18 കോ​ടി, 8 കോ​ടി രൂ​പ വീ​തം തി​രി​ച്ച് നെ​ടു​ങ്ങാ​പ്പു​ഴ പാ​ലം ഒ​ഴി​വാ​ക്കി അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.
കോ​ണോ​ത്തു​പു​ഴ പു​ന​രു​ദ്ധാ​ര​ണം സം​ബ​ന്ധി​ച്ച് കെ. ​ബാ​ബു എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​നു മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. പു​ത്ത​ൻ​കാ​വ് മു​ത​ൽ വെ​ട്ടു​വേ​ലി​ക്ക​ട​വ് വ​രെ 17 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് പു​ഴ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്.