കു​ടി​വെ​ള്ള പ്ര​ശ്‌​നം: പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി
Thursday, February 9, 2023 12:39 AM IST
കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ തൃ​ക്കാ​ക്ക​ര വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി​ൽ​മ ഷി​ബാ​ബ്, സി​പി​എം തൃ​ക്കാ​ക്ക​ര വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ കെ.​എ. ന​ജീ​ബ്, കെ.​എം. ഷി​ഹാ​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.
വാ​ഴ​ക്കാ​ല, ക​മ്പി​വേ​ലി, മ​സ്ജി​ദ് റോ​ഡ്, കെ. ​ക​രു​ണാ​ക​ര​ൻ റോ​ഡ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​മാ​യി കു​ടി​വെ​ള്ളം വി​ത​ര​ണം മു​ട​ങ്ങി​യ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണം. വാ​ട്ട​ർ അ​ഥോ​റി​റ്റി ക​ള​മ​ശേ​രി എ​എ​ക്സ്ഇ അ​നി​ൽ കെ. ​അ​ഗ​സ്റ്റി​ൻ നാ​ട്ടു​കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ്ര​ദേ​ശ​ത്തേ​ക്കു​ള്ള ജ​ല​വി​ത​ര​ണം ഉ​ട​ൻ പു​ന​സ്ഥാ​പി​ക്കു​മെ​ന്ന് രേ​ഖാ​മൂ​ലം ഉ​റ​പ്പു ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.