75 ല​ക്ഷ​ത്തി​ന്‍റെ ഭാ​ഗ്യം തു​ണ​ച്ച​ത് ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​ന്
Thursday, February 9, 2023 12:39 AM IST
വാ​ഴ​ക്കു​ളം: വി​ൽ​ക്കാ​നാ​വാ​തെ​വ​ന്ന ലോ​ട്ട​റി​യി​ലൂ​ടെ 75 ല​ക്ഷ​ത്തി​ന്‍റെ ഭാ​ഗ്യം ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നെ തേ​ടി​യെ​ത്തി. ചൊ​വ്വാ​ഴ്ച ന​റു​ക്കെ​ടു​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ എ​സ്എ​സ് 351 ന​മ്പ​ർ സ്ത്രീ​ശ​ക്തി ലോ​ട്ട​റി​യി​ൽ ഒ​ന്നാം സ​മ്മാ​ന​മാ​യ 75 ല​ക്ഷം എ​സ്ഡി 523203 എ​ന്ന ന​മ്പ​റി​നാ​ണ് ല​ഭി​ച്ച​ത്.
വാ​ഴ​ക്കു​ളം മേ​ഖ​ല​യി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി മൂ​വാ​റ്റു​പു​ഴ​യി​ലെ ഏ​ജ​ൻ​സി​യി​ൽ​നി​ന്ന് വാ​ങ്ങി​യ ലോ​ട്ട​റി​യാ​ണി​ത്. വി​ൽ​പ്പ​ന ന​ട​ക്കാ​തെ ന​ഷ്ടം വ​രു​മെ​ന്നു ക​രു​തി​യ ലോ​ട്ട​റി​യാ​ണ് വാ​ഴ​ക്കു​ള​ത്തെ വി​ൽ​പ്പ​ന​ക്കാ​ര​നെ ല​ക്ഷാ​ധി​പ​തി​യാ​ക്കി​യ​ത്. മു​ഴു​വ​ൻ സ​മ​യ വി​ൽ​പ്പ​ന​ക്കാ​ര​ന​ല്ലാ​ത്ത​തി​നാ​ൽ ഏ​താ​നും ലോ​ട്ട​റി​ക​ൾ മാ​ത്ര​മെ​ടു​ത്ത് ചു​രു​ങ്ങി​യ തോ​തി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.