പ​രി​സ്ഥി​തി സ​മ്മേ​ള​നം
Wednesday, February 8, 2023 12:41 AM IST
ഇ​ല​ഞ്ഞി: പ​രി​സ്ഥി​തി ദേ​ശീ​യ സം​ഘ​ട​ന​യാ​യ പ്ലാ​ന്‍റ് ട്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ല​ഞ്ഞി സെ​ന്‍റ് ഫി​ലോ​മി​നാ​സ് ജൂ​ണി​യ​ർ കോ​ള​ജി​ൽ ന​ട​ത്തി​യ പ​രി​സ്ഥി​തി സ​മ്മേ​ള​നം അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​എം​ജി​ആ​ർ സ​ർ​വ​ക​ലാ​ശാ​ല ഡീ​ൻ പി. ​പ​ള​നി​സ്വാ​മി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദേ​ശീ​യ ഡ​യ​റ​ക്ട​ർ സു​നു വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ ​വ​ർ​ഷ​ത്തെ പ​രി​സ്ഥി​തി അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ ഇ​ല​ഞ്ഞി സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്കൂ​ൾ ആ​ന്‍​ഡ് ജൂ​ണി​യ​ർ കോ​ള​ജി​ന് പ​ള​നി​സ്വാ​മി അ​വാ​ർ​ഡ് ന​ൽ​കി. സെ​ന്‍റ് ഫി​ലോ​മി​നാ​സ് ചു​റ്റും വൃ​ക്ഷ​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ച​തും 40 സെ​ന്‍റ് ഓ​ളം ഭൂ​മി വ​ന​മാ​ക്കി​യ​തും വ​ള​രെ നൂ​ത​ന​മാ​യ മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ളു​ള്ള​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​വാ​ർ​ഡ് ന​ൽ​കി​യ​ത്.
പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ണ്‍ എ​ർ​ണ്യാ​കു​ള​ത്തി​ൽ, മാ​ത്യു പീ​റ്റ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. ചെ​ന്നൈ എം​ജി​ആ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ടെ​ക്നോ കൊ​മേ​ഴ്സ​ൽ ഡ​യ​റ​ക്ട​ർ വി. ​ര​ഘു​നാ​ഥ​ൻ പ്ര​ശ​സ്തി​പ​ത്രം കൈ​മാ​റി. കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സി​ല​ർ ധ​മ്മ​രാ​ജ് അ​ടാ​ട്ട്, സെ​ൽ​വി സേ​വ്യ​ർ, സു​നു വി​ജ​യ​ൻ, സോ​നാ സു​ധീ​ഷ്, റെ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.