മൂവാറ്റുപുഴ: ലൈബ്രേറിയൻ അലവൻസിന്റെ ഒന്നാം ഗഡു വിതരണം ഒന്പതിനു 10നും നടത്തും. മൂവാറ്റുപുഴ നഗരസഭ, പായിപ്ര, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആരക്കുഴ, മാറാടി, വാളകം, പാലക്കുഴ പഞ്ചായത്തുകൾ എന്നിവടങ്ങളിലെ ലൈബ്രറികൾക്കുള്ള അലവൻസ് വിതരണം ഒന്‍പതിന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് രണ്ട് വരെ മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സിൽ ഓഫീസിലും കൂത്താട്ടുകുളം, പിറവം നഗരസഭ, തിരുമാറാടി, ഇലഞ്ഞി, പാന്പാക്കുട, രാമമംഗലം, മണീട് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ലൈബ്രറികൾക്കുള്ള അലവൻസ് വിതരണം 10ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് രണ്ട് വരെ കൂത്താട്ടുകുളം സി.ജെ. ലൈബ്രറിയിൽവച്ചും വിതരണം ചെയ്യും. എ,ബി,സി ഗ്രേഡ് ലൈബ്രറികൾക്ക് 24720 രൂപയും ഡി,ഇ,എഫ് ഗ്രേഡുകൾക്ക് 22920 രൂപയുമാണ് നൽകുന്നത്. ലൈബ്രറി ലെറ്റർ ഹെഡിൽ ഒരു രൂപയുടെ റവന്യൂ സ്റ്റാന്പ് പതിച്ച കൈപറ്റു രസീത് ഹാജരാക്കി ചെക്ക് വാങ്ങാവുന്നതാണെന്ന് താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി അറിയിച്ചു.