വി​ല നി​ർ​ണ​യ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധനയ്ക്ക് ഉ​ന്ന​ത​ത​ല സം​ഘ​മെ​ത്തി
Wednesday, February 8, 2023 12:41 AM IST
മൂ​വാ​റ്റു​പു​ഴ: മു​റി​ക്ക​ൽ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ല നി​ർ​ണ​യ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ക്കു​ന്ന​തി​ന് മൂ​വാ​റ്റു​പു​ഴ​യി​ൽ ഉ​ന്ന​ത​ത​ല സം​ഘം എ​ത്തി. എ​റ​ണാ​കു​ളം എ​ൽ​എ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​ബി. സു​നി ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ​ത്. പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ്, ബൈ​പാ​സ് അ​നു​ബ​ന്ധ സ്ഥ​ല​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് സം​ഘം വി​ല നി​ർ​ണ​യ റി​പ്പോ​ർ​ട്ടി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ന​ട​ന്ന മു​ഴു​വ​ൻ ആ​ധാ​ര​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണ് വി​ല നി​ർ​ണ​യി​ച്ച​ത്. വാ​ലു​വേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എം.​കെ. സ​ജീ​വ​ൻ, റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ ഷീ​ന പി. ​മാ​മ്മ​ൻ, സി​ന്ധു (എ​ച്ച്.​സി), ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷി​ബു നാ​യ​ര​ന്പ​ലം, ദീ​പ ലി​സ്മ​ണ്‍ എ​ന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.