ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് സൂ​ക്ഷ്മ മൂ​ല​ക​ങ്ങ​ൾ ത​ളി​ച്ചു
Wednesday, February 8, 2023 12:41 AM IST
മൂ​വാ​റ്റു​പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വാ​ള​കം കൃ​ഷി ഭ​വ​നി​ലെ 30 ഏ​ക്ക​റോ​ളം വ​രു​ന്ന കു​ര്യാ​പ്പാ​ടം പാ​ട​ശേ​ഖ​ര​ത്തി​ൽ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് സൂ​ക്ഷ്മ മൂ​ല​ക​ങ്ങ​ൾ അ​ട​ങ്ങി​യ സ​ന്പൂ​ർ​ണ സൂ​ഡോ​മോ​ണ​സ് ത​ളി​ച്ചു. സൂ​ക്ഷ്മ മൂ​ല​ക​ങ്ങ​ളു​ടെ അ​ഭാ​വം മൂ​ലം പു​തി​യ നാ​ന്പു​ക​ളി​ൽ ഉ​ണ്ടാ​വു​ന്ന ഓ​ല ക​രി​ച്ചി​ൽ, ബ്ലാ​സ്ട് രോ​ഗം, ബാ​ക്റ്റീ​രി​യ​ൽ ഇ​ല ക​രി​ച്ചി​ൽ എ​ന്നി​വ വ്യാ​പ​ക​മാ​യി ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്പ്രേ​യിം​ഗ് ന​ട​ത്തി​യ​ത്.
ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് സ്പ്രേ​യിം​ഗ് ന​ട​ത്തു​ന്പോ​ൾ എ​ട്ടു മി​നി​റ്റ് കൊ​ണ്ടു ഒ​രു ഏ​ക്ക​ർ സ്പ്രേ ​ചെ​യ്യാം. സ്പ്രേ ​മി​ശ്രി​തം 60 ലി​റ്റ​ർ വേ​ണ്ടി​ട​ത്തു 10 ലി​റ്റ​ർ മ​തി​യാ​വും. കൂ​ലി ചെ​ല​വും സ​മ​യ​വും കു​റ​യ്‌​ക്കാ​നാ​വും. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ഒ​രു പാ​ട​ശേ​ഖ​രം മു​ഴു​വ​ൻ സ്പ്രേ ​ചെ​യ്യു​ന്ന​തി​നാ​ൽ ചാ​ഴി പോ​ലു​ള്ള കീ​ട​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ക​ർ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സ് അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ കെ. ​ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ടാ​നി തോ​മ​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. സാ​റാ​മ്മ ജോ​ണ്‍, വി​ദ്യ സോ​മ​ൻ തുടങ്ങിയവ​ർ പ​ങ്കെ​ടു​ത്തു.