ഗു​രു​ദേ​വ​നെ നി​ന്ദി​ച്ച് പോ​സ്റ്റ്: എ​സ്എ​ൻ​ഡി​പി പ്ര​തി​ഷേ​ധം 10ന്
Wednesday, February 8, 2023 12:41 AM IST
മൂ​വാ​റ്റു​പു​ഴ: ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​നെ നി​ന്ദി​ച്ച് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ​ക​ൾ ഇ​ടു​ക​യും ആ​ക്ഷേ​പി​ച്ച് സം​സാ​രി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന സു​ബാ​ഷ് ത​ന്ത്രി​യു​ടെ പേ​ര​മം​ഗ​ല​ത്തു​ള്ള സ്വ​യം പ്ര​ഖ്യാ​പി​ത ക്ഷേ​ത്ര​ത്തി​ലേ​ക്ക് 10ന് ​രാ​വി​ലെ 10ന് ​എ​സ്എ​ൻ​ഡി​പി യോ​ഗം പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചും യോ​ഗ​വും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സു​ബാ​ഷ് എ​ന്ന് പേ​രു​ള്ള സ്വ​യം പ്ര​ഖ്യാ​പി​ത ത​ന്ത്രി ഗു​രു​ദേ​വ വി​ശ്വാ​സി​ക​ളു​ടെ വി​കാ​ര​ങ്ങ​ളെ​യാ​ണ് വ്ര​ണ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ഇ​യാ​ളെ സ​മീ​പി​ക്കു​ന്ന​വ​രെ ജോ​ത്സ്യ​വും വാ​സ്തു​ദോ​ഷ​വും പ​റ​ഞ്ഞ് ഭ​യ​പ്പെ​ടു​ത്തി മാ​ന്ത്രി​ക ക​ർ​മ​ങ്ങ​ൾ പാ​ക്കേ​ജാ​യി ന​ട​ത്തി​യാ​ൽ ദോ​ഷ പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ളാ​ണ് വാ​ങ്ങി​യെ​ടു​ക്കു​ന്ന​ത്. സ്ത്രീ​ക​ളെ പൂ​ജാ​രി​മാ​രെ​ന്ന പേ​രി​ൽ നി​യോ​ഗി​ച്ച് ചൂ​ഷ​ണം ന​ട​ത്തു​ന്ന​താ​യും ആ​ക്ഷേ​പ​മു​യ​രു​ന്നു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. മൂ​വാ​റ്റു​പു​ഴ, തൊ​ടു​പു​ഴ, കൂ​ത്താ​ട്ടു​കു​ളം, കോ​ത​മം​ഗ​ലം എ​സ്എ​ൻ​ഡി​പി യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കു​ചേ​രും. സ​മ്മേ​ള​നം കൗ​ണ്‍​സി​ല​ർ പി.​ടി. മ​ന്മ​ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​കെ. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം മൂ​വാ​റ്റു​പു​ഴ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് വി.​കെ. നാ​രാ​യ​ണ​ൻ, എ.​കെ. അ​നി​ൽ​കു​മാ​ർ, പി.​എ​ൻ. പ്ര​ഭ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.