മി​ക​ച്ച വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് ജ​ന​സേ​വ​യു​ടെ സൈ​ക്കി​ള്‍ സ​മ്മാ​നം
Wednesday, February 8, 2023 12:39 AM IST
കൊ​ച്ചി: ആ​ലു​വ ജ​ന​സേ​വ​യു​ടെ നൂ​ത​ന പ​ദ്ധ​തി​യാ​യ "പ​ഠ​ന​ത്തി​ല്‍ മി​ക​വു പു​ല​ര്‍​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള സൈ​ക്കി​ള്‍​ദാ​ന' പ​രി​പാ​ടി എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലും ന​ട​പ്പി​ലാ​ക്കി.
സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ക്ക​ള്‍ പ​ഠി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍, സ​ര്‍​ക്കാ​ര്‍ എ​യ്ഡ​ഡ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളി​ലെ പ​ഠ​ന​ത്തി​ല്‍ മി​ക​വു പു​ല​ര്‍​ത്തു​ന്ന കു​ട്ടി​ക​ള്‍​ക്കാ​യാ​ണ് ഈ ​പ​ദ്ധ​തി. ഇ​ത്ത​ര​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി​യി​ലെ 12 വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ലൂ​സെ​റ്റ് സൈ​ക്കി​ള്‍ സ​മ്മാ​നി​ച്ചു.
ച​ട​ങ്ങി​ല്‍ ജ​ന​സേ​വ സ്ഥാ​പ​ക​ന്‍ ജോ​സ് മാ​വേ​ലി, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ സി​സ്റ്റ​ര്‍ മാ​ജി, അ​ധ്യാ​പി​ക മി​നി ജോ​സ​ഫ്, പി​റ്റി​എ അം​ഗം റ്റി.​ജെ. സേ​വ്യ​ര്‍, ജ​ന​സേ​വ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ചാ​ര്‍​ളി​പോ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.