സൂ​പ്ര​ണ്ടി​നെ പു​റ​ത്താ​ക്കി വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം: മു​ഹ​മ്മ​ദ് ഷി​യാ​സ്
Wednesday, February 8, 2023 12:39 AM IST
ക​ള​മ​ശേ​രി: എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വ്യാ​ജ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കേ​സും പി​ന്നാ​ലെ ഉ​യ​ർ​ന്ന ശി​ശു​ക്ക​ട​ത്ത് ആ​രോ​പ​ണ​വും സൂ​പ്ര​ണ്ടി​നെ പു​റ​ത്താ​ക്കി വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് പ​റ​ഞ്ഞു.
മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഗ​ണേ​ഷ് മോ​ഹ​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തു​ന്ന സ​ത്യാ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​തി​രെ ഉ​യ​ർ​ന്ന ഗു​രു​ത​ര ആ​രോ​പ​ണം ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കേ​സാ​യി തീ​ർ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. പോ​ലീ​സി​നോ​ട് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് ഉ​ന്ന​ത​രു​ടെ നി​ർ​ദേ​ശ​മു​ണ്ട്. സൂ​പ്ര​ണ്ടി​ന്‍റെ ഓ​ഫീ​സി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ പ്ര​തി​യാ​ക്കി നി​ർ​ദേ​ശം ന​ൽ​കി​യ ഗ​ണേ​ഷ് മോ​ഹ​നെ ര​ക്ഷി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ള​മ​ശേ​രി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ ഞാ​ക്ക​ട അ​ധ്യ​ക്ഷ​നാ​യി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് ആ​ന്‍റ​ണി, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​കെ. ഷാ​ന​വാ​സ്, ജി​ന്‍റോ ജോ​ൺ, എം.​എ. വ​ഹാ​ബ്, അ​ഷ്ക​ർ പ​ന​യ​പ്പി​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.