തേ​വ​ര എ​സ്എ​ച്ചി​ൽ അ​ന്ത​ർ​ദേ​ശീ​യ സി​മ്പോ​സി​യം
Wednesday, February 8, 2023 12:39 AM IST
കൊ​ച്ചി: ആ​ന്‍റി​ബ​യോ​ട്ടി​ക് പ്ര​തി​രോ​ധ​മാ​ണ് ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്രം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യെ​ന്ന് ര​സ​ത​ന്ത്ര നോ​ബേ​ൽ ജേ​താ​വ് ഡോ. ​അ​ദ ഇ. ​യോ​നാ​ഥ്. തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ലെ ര​സ​ത​ന്ത്ര​വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഫ. കെ.​വി. തോ​മ​സ് എ​ൻ​ഡോ​വ്‌​മെ​ന്‍റ് ദ്വി​ദി​ന അ​ന്ത​ർ​ദേ​ശീ​യ സി​മ്പോ​സി​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
റൈ​ബോ​സോ​മു​ക​ളു​ടെ ഘ​ട​ന ക്രി​സ്റ്റ​ലോ​ഗ്ര​ഫി​ക് പ​ഠ​ന​ത്തി​ലൂ​ടെ മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത് ആ​ന്‍റി​ബ​യോ​ട്ടി​ക് പ്ര​തി​രോ​ധ​ത്തെ മ​റി​ക​ട​ക്കാ​ൻ സ​ഹാ​യി​ക്കും. പ​രി​സ്ഥി​തി സൗ​ഹൃ​ദ ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ നി​ർ​മി​ക്കാ​ൻ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ക്കും. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ക​മ്പ​നി​ക​ൾ അ​തി​നു താ​ൽ​പ​ര്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും ഡോ. ​യോ​നാ​ഥ് പ​റ​ഞ്ഞു.
എം​ജി യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സ് സി​മ്പോ​സി​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​പൗ​ലോ​സ് കി​ട​ങ്ങേ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഡ​ൽ​ഹി​യി​ലെ പ്ര​തി​നി​ധി പ്ര​ഫ. കെ.​വി. തോ​മ​സ്, മു​ൻ യു​ജി​സി ചെ​യ​ർ​മാ​ൻ പ്ര​ഫ. വി.​എ​ൻ. രാ​ജ​ശേ​ഖ​ര​ൻ പി​ള്ള, പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ജോ​സ് ജോ​ൺ, ര​സ​ത​ന്ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഫ്രാ​ങ്ക്‌​ളി​ൻ ജോ​ൺ, സെ​മി​നാ​ർ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഡോ. ​എ​സ്. രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​ഫ. യി​ത്സ​ഹ​ക് ടോ​ർ (അ​മേ​രി​ക്ക), പ്ര​ഫ. ത​മാ​വോ​ക്കി നോ​ബി​യു​കി (ജ​പ്പാ​ൻ), പ്ര​ഫ. ഡെ​ർ​വാ​ൾ റോ​സ (ബ്ര​സീ​ൽ) തു​ട​ങ്ങി​യ പ്ര​മു​ഖ ശാ​സ്ത്ര​ജ്ഞ​ർ പ​ങ്കെ​ടു​ക്കു​ന്ന സെ​മി​നാ​ർ ഇ​ന്നു സ​മാ​പി​ക്കും.