ത​മി​ഴ്നാ​ട്ടി​ൽ ഒ​ള​ിവി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​ർ അ​റ​സ്റ്റി​ൽ
Wednesday, February 8, 2023 12:39 AM IST
ചെ​റാ​യി: പി​താ​വി​നെ മ​ർ​ദി​ച്ച​തു ചോ​ദ്യം​ചെ​യ്ത യു​വാ​വി​നെ​യും ത​ട​യാ​ൻ ശ്ര​മി​ച്ച സു​ഹൃ​ത്തി​നെ​യും കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. പ​ള്ളി​പ്പു​റം കോ​ണ്‍​വ​ന്‍റി​നു പ​ടി​ഞ്ഞാ​റ് വ​ട​ശേ​രി​ൽ മെ​ബി​ൻ എ​ന്നു വി​ളി​ക്കു​ന്ന അ​നു ആ​ന്‍റ​ണി(39), തേ​വാ​ലി​ൽ കു​ന്പി​ടി എ​ന്ന് വി​ളി​ക്കു​ന്ന സ​ജീ​ഷ്(38) എ​ന്നി​വ​രെ മു​ന​ന്പം പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​നു ശേ​ഷം നാ​ടു​വി​ട്ടു പോ​യ പ്ര​തി​ക​ൾ തി​രി​ച്ച​റി​യാ​നാ​വാ​ത്ത വി​ധ​ത്തി​ൽ വേ​ഷ​പ്ര​ച്ഛ​ന്ന​രാ​യി ത​മി​ഴ്നാ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്.
പു​തു​വ​ർ​ഷ​ത്ത​ലേ​ന്നാ​ണ് പ​ള്ളി​പ്പു​റം കോ​ണ്‍​വ​ന്‍റി​നു പ​ടി​ഞ്ഞാ​റു​വ​ച്ച് വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വ​യോ​ധി​ക​നാ​യ വീ​ര​പ്പ​ൻ​ചി​റ പ്ര​ദീ​പി​നെ പ്ര​തി​ക​ൾ മ​ർ​ദ്ദി​ച്ച​ത്. ഇ​തു ചോ​ദ്യം ചെ​യ്ത മ​ക​ൻ പ്ര​ജി​ത്തി​നെ​യും, ത​ട​യാ​ൻ ശ്ര​മി​ച്ച സു​ഹൃ​ത്ത് മ​ഹേ​ഷി​നെ​യും പ്ര​തി​ക​ൾ ക​ത്തി​ക്കു കു​ത്തു​ക​യാ​യി​രു​ന്നു.
സി​ഐ എ.​എ​ൽ. യേ​ശു​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.