എംജി കലോൽസവം ഇ​ന്ന് കൊ​ടി​യേ​റും
Wednesday, February 8, 2023 12:39 AM IST
കൊ​ച്ചി : മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ ക​ലോ​ത്സ​വം 'അ​നേ​ക'​യ്ക്ക് ഇ​ന്ന് എ​റ​ണാ​കു​ള​ത്ത് തി​ര​ശീ​ല ഉ​യ​രും. 12 വ​രെ എ​ട്ടു വേ​ദി​ക​ളി​ലാ​യാ​ണ് മ​ൽ​സ​ര​ങ്ങ​ൾ. അ​ഞ്ചു ജി​ല്ല​ക​ളി​ലെ 209 കോ​ള​ജു​ക​ളി​ല്‍ നി​ന്ന് ഒ​രു ല​ക്ഷ​ത്തി​ലേ​റെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. മൂ​ന്ന് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളും മ​ത്സ​രാ​ര്‍​ഥി​ക​ളാ​യു​ണ്ടാ​കും.
ര​ണ്ടു​വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സ​ജീ​വ​മാ​യ കാ​മ്പ​സു​ക​ളി​ല്‍ നി​ന്നെ​ത്തു​ന്ന ക​ലാ​പ്ര​തി​ഭ​ക​ളെ വ​ര​വേ​ല്‍​ക്കാ​ന്‍ കൊ​ച്ചി ന​ഗ​രം ഒ​രു​ങ്ങി ക​ഴി​ഞ്ഞു. ഇ​ന്ന് നി​റ​പ്പ​കി​ട്ടാ​ര്‍​ന്ന ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​കും ഒ​ന്നാം വേ​ദി​യാ​യ മ​ഹാ​രാ​ജാ​സ് മെ​ന്‍​സ് ഹോ​സ്റ്റ​ല്‍ ഗ്രൗ​ണ്ടി​ലെ ഉ​ദ്ഘാ​ട​നം. ഇ​ന്ന് തി​രു​വാ​തി​ര​ക​ളി, കേ​ര​ള ന​ട​നം എ​ന്നീ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും.
മ​ല​യാ​ള നാ​ട​ക അ​ഭി​നേ​ത്രി നി​ല​മ്പൂ​ര്‍ ആ​യി​ഷ, പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ന്‍ ബെ​ന്യാ​മി​ന്‍, ജി.​ആ​ര്‍. ഇ​ന്ദു ഗോ​പ​ന്‍, യു​വ എ​ഴു​ത്തു​കാ​രി ദീ​പ നി​ഷാ​ന്ത് എ​ന്നി​വ​രാ​ണ് ക​ലാ മാ​മാ​ങ്ക​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ക​ര്‍​മം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി യൂ​ണി​യ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജി​നീ​ഷ് രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഹൈ​ബി ഈ​ഡ​ന്‍ എം​പി, സാ​നു മാ​ഷ്, കൊ​ച്ചി മേ​യ​ര്‍ അ​ഡ്വ. എം.​ അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും.
മ​ഹാ​രാ​ജാ​സ് മെ​ന്‍ ഹോ​സ്റ്റ​ല്‍ ഗ്രൗ​ണ്ട്, ലോ ​കോ​ള​ജ് ഗ്രൗ​ണ്ട്, മ​ഹാ​രാ​ജാ​സ് ഇം​ഗ്ലീ​ഷ് മെ​യി​ന്‍ ഹാ​ള്‍, മ​ഹാ​രാ​ജാ​സ് മ​ല​യാ​ളം മെ​യി​ന്‍ ഹാ​ള്‍, മ​ഹാ​രാ​ജാ​സ് ജി​എ​ന്‍​ആ​ര്‍ ഹാ​ള്‍, മ​ഹാ​രാ​ജാ​സ് ആ​ര്‍​ക്കി​യോ​ള​ജി അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക്, മ​ഹാ​രാ​ജാ​സ് സു​വോ​ള​ജി ഗാ​ല​റി, ലോ ​കോ​ള​ജ് ഹെ​റി​ട്ടേ​ജ് ഹാ​ള്‍ എ​ന്നി​വ​യാ​ണ് വേ​ദി​ക​ൾ.