യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​ണ​വും മൊ​ബൈ​ലും ക​വ​ർ​ന്ന കേസി​ൽ ആ​റുപേ​ർ അ​റ​സ്റ്റി​ൽ
Wednesday, February 8, 2023 12:36 AM IST
പെ​രു​മ്പാ​വൂ​ർ : യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്നെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ആ​റു പേ​ർ അ​റ​സ്റ്റി​ൽ. രാ​യ​മം​ഗ​ലം ക​നാ​ൽ​പ്പാ​ലം ഭാ​ഗ​ത്ത് മാ​ണി​യാ​ട്ട് വീ​ട്ടി​ൽ ജി​നി​ത്ത് ബേ​ബി (34), വേ​ങ്ങൂ​ർ തു​രു​ത്തി പ്ര​ള​യ​ക്കാ​ട് ഭാ​ഗ​ത്ത് പു​ത്ത​ൻവീ​ട്ടി​ൽ അ​മ​ൽ (22), മു​ട​ക്കു​ഴ ക​വ​ല ഭാ​ഗ​ത്ത് കു​ന്ന​പ്പി​ള്ളി​ൽ വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​ൻ (22), ഇ​രി​ങ്ങോ​ൾ കു​റു​പ്പുപാ​റ ഭാ​ഗ​ത്ത് പാ​റ​മേ​ൽ വീ​ട്ടി​ൽ ആ​ഷി​ക് (22), രാ​യ​മം​ഗ​ലം വാ​യ്ക്ക​ര കു​റു​ന്ന​നാ​ക്കു​ടി വീ​ട്ടി​ൽ വൈ​ശാ​ഖ് (18), കു​റു​പ്പം​പ​ടി പ​ള്ളി​ക്കു സ​മീ​പം പൊ​ന്ന​ത്തുംകു​ടി വീ​ട്ടി​ൽ ഹ​രി​കു​മാ​ർ (22) എ​ന്നി​വ​രെ​യാ​ണ് കു​റു​പ്പം​പ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ട​യി​ൽ നി​ന്നു പെ​യിന്‍റ് വാ​ങ്ങി​യി​ട്ട് പ​ണം ന​ൽ​കി​യി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ വേ​ങ്ങൂ​ർ സ്വ​ദേ​ശി​യെ​യാ​ണ് ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്ന​ത്. ജി​നി​ത്ത് ബേ​ബി​യു​ടെ ക​ട​യി​ൽ നി​ന്ന് പെ​യി​ന്‍റ് വാ​ങ്ങി​യ​തി​ലു​ള്ള അ​യ്യാ​യി​രം രൂ​പ ന​ൽ​കാ​ത്ത​തി​നാ​ൽ ഇ​യാ​ളു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മ​റ്റു അ​ഞ്ചുപേ​ർ ചേ​ർ​ന്ന് നെ​ടു​ങ്ങ​പ്ര ഷാ​പ്പി​ൻ​പ​ടി ഭാ​ഗ​ത്ത് വ​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം കാ​റി​ലെ​ത്തി​യ പ്ര​തി​ക​ൾ പ​രാ​തി​ക്കാ​ര​നാ​യ യു​വാ​വി​നെ​യും ത​ട​യാ​ൻ ചെ​ന്ന സു​ഹൃ​ത്തി​നെ​യും ആ​ക്ര​മി​ക്കു​ക​യും യു​വാ​വി​ന്‍റെ കൈ​വ​ശ​മി​രു​ന്ന മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​രു​ക​യും ചെ​യ്തു.
എ​സ്എ​ച്ച്ഒ എം.​കെ.​സ​ജീ​വ​ൻ, എ​സ്ഐ​മാ​രാ​യ കെ.​എ.​സ​ത്യ​ൻ, വി.​എം.​അ​ലി, എഎ​സ്ഐ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, അ​ബ്ദു​ൾ ജ​ലീ​ൽ, സിപിഒ ശ​ശി​കു​മാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണസം​ഘ​ത്തി​ലു​ള്ള​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.