ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Tuesday, February 7, 2023 10:07 PM IST
ചെ​റാ​യി: ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നു പ​രി​ക്കേ​റ്റു. പ​റ​വൂ​ർ പെ​രു​ന്പ​ട​ന്ന നി​ക​ത്തി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മ​ക​ൻ അ​രു​ണ്‍(26) ആ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ സു​ഹൃ​ത്ത് വി​വേ​കി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മു​ന​ന്പം ര​വീ​ന്ദ്ര​പ്പാ​ല​ത്തി​ന​ടു​ത്താ​യി​രു​ന്നു അ​പ​ക​ടം. വി​വേ​കാ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. അ​രു​ണ്‍ പി​ന്നി​ലി​രി​ക്കു​ക​യാ​യി​രു​ന്നു. ചെ​റാ​യി ഉ​ത്സ​വ​ത്തി​നെ​ത്തി​യ ഇ​രു​വ​രും മു​ന​ന്പം ബീ​ച്ചി​ലേ​ക്ക് പോ​കും വ​ഴി എ​തി​രേ​വ​ന്ന സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​രു​ണി​നെ ഉ​ട​ൻ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. സ്കൂ​ട്ട​ർ യാ​ത്രി​ക​ർ​ക്കും പ​രി​ക്കേ​റ്റു. അ​രു​ണ്‍ പ​റ​വൂ​രി​ലെ ഹോ​ണ്ട ഷോ​റും ജീ​വ​ന​ക്കാ​ര​നാ​ണ്. സം​സ്കാ​രം ന​ട​ത്തി.