പെ​രി​യാ​റി​ല്‍ മ്ലാ​വി​ന്‍റെ ജ​ഡം
Monday, February 6, 2023 11:55 PM IST
കോ​ത​മം​ഗ​ലം: പെ​രി​യാ​റി​ല്‍ ഭൂ​ത​ത്താ​ന്‍​കെ​ട്ടി​ന് സ​മീ​പം പു​ഴ​യി​ൽ മ്ലാ​വി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി. ഭൂ​ത​ത്താ​ന്‍​കെ​ട്ടി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ബോ​ട്ട് സ​വാ​രി​ക്കു​പോ​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് പു​ഴ തീ​ര​ത്തോ​ട് ചേ​ര്‍​ന്ന ഭാ​ഗ​ത്ത് ഏ​തോ ജീ​വി​യു​ടെ ജ​ഡം പൊ​ങ്ങി കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ബോ​ട്ട് അ​ടു​പ്പി​ച്ച് നോ​ക്കി​യ​പ്പോ​ഴാ​ണ് മ്ലാ​വി​ന്‍റെ ജ​ഡ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.
ഷെ​ഡ്യൂ​ള്‍​ഡ് ഒ​ന്നി​ല്‍ ഉ​ള്ള ജീ​വി​യാ​ണ് മ്ലാ​വ്. ത​ട്ടേ​ക്കാ​ട് പ​ക്ഷി​സ​ങ്കേ​തം, തു​ണ്ടം വ​ന​ത്തി​ലും ധാ​രാ​ള​മാ​യി മ്ലാ​വു​ക​ള്‍ ഉ​ണ്ട്. പെ​രി​യാ​റി​ന്‍റെ വ​ല​ത് ക​ര​യി​ല്‍ തു​ണ്ടം ഫോ​റ​സ്റ്റ് റേ​ഞ്ച് പ​രി​ധി​യി​ലാ​ണ് ജ​ഡം കി​ട​ക്കു​ന്ന​ത്. കാ​ട്ടു​പ​ട്ടി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യി വെ​ള്ള​ത്തി​ല്‍ ചാ​ടി​യാ​താ​വാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് വ​ന​പാ​ല​ക​ര്‍ പ​റ​ഞ്ഞു. ആ​ണ്‍ മ്ലാ​വി​ന്‍റെ ജ​ഡ​ത്തി​ന് അ​ഞ്ച് ദി​വ​സ​ത്തോ​ളം പ​ഴ​ക്കം ക​ണ​ക്കാ​ക്കു​ന്നു. രാ​ത്രി​യോ​ടെ തു​ണ്ടം റേ​ഞ്ച് അ​ധി​കൃ​ത​ര്‍ എ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.