‘റേ​ഷ​ൻ വ്യാ​പാ​രി​ക​ളെ അ​വ​ഹേ​ളി​ച്ച പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്ക​ണം’
Monday, February 6, 2023 11:55 PM IST
മൂ​വാ​റ്റു​പു​ഴ: ഭ​ഷ്യ വ​കു​പ്പ് മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ റേ​ഷ​ൻ വ്യാ​പാ​രി​ക​ളെ അ​വ​ഹേ​ളി​ച്ചു ന​ട​ത്തി​യ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മു​ൻ എം​എ​ൽ​എ ജോ​ണി നെ​ല്ലൂ​ർ. ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​നു മു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്തെ 77 താ​ലൂ​ക്കു​ക​ളി​ൽ ധ​ർ​ണ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.
റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ ക​മ്മീ​ഷ​ൻ വി​ത​ര​ണം അ​ടു​ത്ത മാ​സം ആ​റി​ന് മു​ൻ​പ് ന​ൽ​കു​ക. കി​റ്റി​ന്‍റെ കു​ടി​ശി​ക ഉ​ട​ൻ ന​ൽ​കു​ക. ക​മ്മീ​ഷ​ൻ കാ​ലോ​ചി​ത​മാ​യി പു​തു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു. ധ​ർ​ണ. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​സ് നെ​ല്ലൂ​ർ, സെ​ക്ര​ട്ട​റി പി.​എ​സ്. മ​ജീ​ദ്, യു.​എ​ൻ. ഗി​രി​ജ​ൻ, എ​ൻ. ദി​നേ​ശ​ൻ, വി.​ഐ. സ​ണ്ണി, സി​ദ്ധി​ക്ക്, സാ​ബു മ​ണ്ണ​ത്തൂ​ർ. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ത​മം​ഗ​ലം: ഭ​ക്ഷ്യ വ​കു​പ്പ് മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ കേ​ര​ള​ത്തി​ലെ റേ​ഷ​ൻ വ്യാ​പാ​രി​ക​ളെ അ​പ​മാ​നി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ത​മം​ഗ​ലം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​നു മു​ന്പി​ൽ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. ബേ​ബി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ജോ മാ​ത്യു, എം.​എം. ര​വി, എം.​എ​സ്. സോ​മ​ൻ, ആ​ന്‍റ​ണി പാ​ല​ക്കു​ഴി, ടി.​എം. ജോ​ർ​ജ്, ബി​ജി എം. ​മാ​ത്യു, പി.​പി. ഗീ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.