‘ടെ​ക് ശ​ക്തി 1.0’ സ​മാ​പ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും
Monday, February 6, 2023 11:55 PM IST
കോ​ല​ഞ്ചേ​രി: പി.​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ​യു​ടെ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ വി​ദ്യാ​ജ്യോ​തി​യു​ടെ ഭാ​ഗ​മാ​യി കു​ന്ന​ത്തു​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വ​നി​ത​ക​ൾ​ക്കാ​യി ന​ട​ത്തി​യ ഐ​ടി അ​ധി​ഷ്ഠി​ത ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം ‘ടെ​ക് ശ​ക്തി 1.0’യു​ടെ സ​മാ​പ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. മു​ത്തൂ​റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൾ പി.​സി. നീ​ല​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വാ​ണി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. പ്ര​കാ​ശ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജ വി​ശ്വ​നാ​ഥ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജൂ​ബി​ൾ ജോ​ർ​ജ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് ഇ​ട​പ്പ​ര​ത്തി, വി​ഷ്ണു വി​ജ​യ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ചി​ക്കു ഏ​ബ്ര​ഹാം, പ്ര​ഫ. ര​ശ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഈ​സ്റ്റേ​ൺ ഗ്രൂ​പ്പും മു​ത്തൂ​റ്റ് ഗ്രൂ​പ്പും ചേ​ർ​ന്ന് വ​രി​ക്കോ​ലി മു​ത്തൂ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് സ​യ​ൻ​സി​ൽ വ​ച്ച് ന​ട​ത്തി​യ പ​ദ്ധ​തി​യു​ടെ ഒ​ന്നാം ബാ​ച്ചി​ൽ 50ഓ​ളം വ​നി​ത​ക​ളാ​ണ് കോ​ഴ്സ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​നി​ത​ക​ൾ ചെ​യ്ത വി​വി​ധ പ്രോ​ജ​ക്ടു​ക​ളു​ടെ എ​ക്സി​ബി​ഷ​നും ന​ട​ത്തി.