ഉ​ദ​യം​പേ​രൂ​രിൽ പ്രസിഡന്‍റടക്കം ആറംഗങ്ങൾ​ക്കെ​തി​രേ കേ​സ്
Monday, February 6, 2023 11:55 PM IST
തൃ​പ്പൂ​ണി​ത്തു​റ: ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി പൊ​തു​ജ​ന മ​ധ്യ​ത്തി​ൽ അ​പ​മാ​നി​ച്ച​താ​യി കാ​ണി​ച്ച് ഉ​ദ​യം​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഉ​ൾ​പ്പെ​ടെ ആറു സി​പി​എം പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സ​ജി​ത മു​ര​ളി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​കെ. ജ​യ​ച​ന്ദ്ര​ൻ, എ.​എ​സ്. കു​സു​മ​ൻ, മി​നി പ്ര​സാ​ദ്, സ്മി​ത, മി​നി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ രണ്ടിന് ​സെ​ക്ര​ട്ട​റി​യെ സി​പി​എം അം​ഗ​ങ്ങ​ൾ കാ​ബി​നി​ൽ ത​ട​ഞ്ഞുവ​ച്ച​തി​നെ തു​ട​ർ​ന്നു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്.

യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി

ഉ​ദ​യം​പേ​രൂ​ർ: ഉ​ദ​യം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണ സ്തം​ഭ​ന​ത്തി​നും അ​ഴി​മ​തി​ക്കു​മെ​തി​രേ പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് ജ​ന​പ്ര​ധി​നി​ധി​ക​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് തൃ​പ്പൂ​ണി​ത്തു​റ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഇ.​എ​സ്. ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​പി. ഷൈ​മോ​ൻ, ആ​നി അ​ഗ​സ്റ്റി​ൻ, സോ​മി​നി സ​ണ്ണി, നി​ഷ ബാ​ബു, സ്മി​ത രാ​ജേ​ഷ്, നി​മി​ൽ രാ​ജ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ജു പൊ​ങ്ങ​ലാ​യി, ഐ​എ​ൻ​ടി​യു​സി റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് പി.​സി. സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.