വധശ്രമക്കേസ്: രണ്ടു പേർ പിടിയിൽ
Monday, February 6, 2023 11:55 PM IST
ചെ​റാ​യി:​ പി​താ​വി​നെ മ​ർ​ദി​ച്ച​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ​യും ത​ട​യാ​ൻ ശ്ര​മി​ച്ച സു​ഹൃ​ത്തി​നെ​യും വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. പ​ള്ളി​പ്പു​റം കോ​ൺ​വെ​ന്‍റിന് പ​ടി​ഞ്ഞാ​റ് വ​ട​ശേ​രി വീ​ട്ടി​ൽ അ​നു ആ​ന്‍റണി (മെ​ബി​ൻ-39) തേ​വാ​ലി​ൽ സ​ജീ​ഷ് (കു​മ്പി​ടി-38 ) എ​ന്നി​വ​രെ മു​ന​മ്പം പോ​ലീ​സ് ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​നു ശേ​ഷം നാ​ടു​വി​ട്ടു പോ​യ പ്ര​തി​ക​ൾ തി​രി​ച്ച​റി​യാ​നാ​വാ​ത്ത വി​ധ​ത്തി​ൽ രൂ​പ​മാ​റ്റം വ​രു​ത്തി ത​മി​ഴ്നാ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്.
​പ്ര​തി​ക​ൾ ഇ​രു​വ​രും മു​ന​മ്പം, വ​ട​ക്കേ​ക്ക​ര സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യും, റൗ​ഡി ലി​സ്റ്റി​ൽ ഉ​ള​ള​വ​രു​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സിഐ എ.​എ​ൽ.​യേ​ശു​ദാ​സ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ.​ രാ​ജീ​വ്, എഎ​സ്ഐ എം.​വി.​ ര​ശ്മി എ​സ്​സിപിഒ പി.​എ .​ജ​യ​ദേ​വ​ൻ സിപിഒമാ​രാ​യ കെ.​എ.​ബെ​ൻ​സി, കെ.​പി.​അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​രു​ൾ​പ്പെ​ട്ട അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.