വ​ട​ക്ക​ൻമേ​ഖ​ലാ മ​ഞ്ഞനി​ക്ക​ര തീ​ർ​ഥ​യാ​ത്ര തുടങ്ങി
Monday, February 6, 2023 11:53 PM IST
നെ​ടു​മ്പാ​ശേ​രി : വ​ട​ക്ക​ൻ മേ​ഖ​ലാ മ​ഞ്ഞനി​ക്ക​ര തീ​ർ​ഥ​യാ​ത്ര ആ​രം​ഭി​ച്ചു. ചെ​റി​യ വാ​പ്പാ​ല​ശേ​രി മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് പ​ള്ളി​യി​ൽ നി​ന്ന് ഏ​ബ്രാ​ഹം മാ​ർ സേ​വേ​റി​യോ​സ്, ഏ​ലി​യാ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ ദീ​പ​ശി​ഖ​യും പാ​ത്രി​യ​ർ​ക്ക പ​താ​ക​യും ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി​യാ​ണ് തീ​ർ​ഥ​യാ​ത്ര​യ്ക്ക് തു​ട​ക്കം കു​റി​ച്ച​ത്. മ​ഞ്ഞനി​ക്ക​ര​യി​ൽ ക​ബ​റ​ട​ങ്ങി​ട്ടു​ള്ള പ​രി​ശു​ദ്ധ ഇ​ഗ്നി​യാ​ത്തി​യോ​സ് ഏ​ലി​യാ​സ് ത്രി​തീ​യ​ൻ ബാ​വ​യു​ടെ 91-ാം ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് തീ​ർ​ഥ​യാ​ത്ര.
തീ​ർ​ഥാ​ട​ക സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ ടൈ​റ്റ​സ് വ​ർ​ഗീ​സ് കോ​റെ​പ്പി​സ്കോ​പ്പ, വ​ർ​ഗീ​സ് അ​രീ​യ്ക്ക​ൽ കോ​റെ​പ്പി​സ്കോ​പ്പ, ഫാ. ​ഗീ​വ​ർ​ഗീ​സ് അ​രീ​യ്ക്ക​ൽ, ഫാ. ​വി​ത്സ​ൻ, വ​ർ​ഗീ​സ് കൂ​ര​ൻ, ഷെ​വ​ലി​യാ​ർ സി.​വൈ. വ​ർ​ഗീ​സ്, പ​ള്ളി ട്ര​സ്റ്റി​മാ​രാ​യ എ.​കെ. വ​ർ​ഗീ​സ്, ബി​ജു മാ​ത്യു എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. അ​ങ്ക​മാ​ലി സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ഫാ. ​വ​ർ​ഗീ​സ് പാ​ല​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ഹൈ​വേ ജം​ഗ്ഷ​നി​ൽ പൗ​രാ​വ​ലി​യു​ടെ​യും നാ​യ​ത്തോ​ട് ക​വ​ല​യി​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യു​ടെ​യും വേ​ങ്ങൂ​രി​ൽ സാ​ൻ​ജോ ഭ​വ​ന​ന്‍റെ​യും സെ​ന്‍റ് ജോ​ർ​ജ് ചാ​പ്പ​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം‌.
മ​രോ​ട്ടി​ചു​വ​ട് ചാ​പ്പ​ൽ, മ​റ്റൂ​ർ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി , കാ​ല​ടി ക​വ​ല, ആ​ലാ​ട്ടു​ചി​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി, പെ​രു​മ്പാ​വൂ​ർ ബെ​ഥേ​ൽ സു​ലോ​ക്കോ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലും സ്വീ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. കീ​ഴി​ല്ലം പാ​റേ​ത്തു​മു​ക​ൾ പ​ള്ളി​യി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച് വി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് തീ​ർ​ഥ​യാ​ത്ര തു​ട​ർ​ന്ന് ആ​രം​ഭി​ച്ച​ത്. അ​ക​പ്പ​റ​മ്പ് മാ​ർ ശാ​ബോ​ർ അ​ഫ്രോ​ത്ത് ക​ത്തീ​ഡ്ര​ലി​ൽനി​ന്നു വി​കാ​രി ഫാ. ​വ​ർ​ഗീ​സ് മ​ണ്ണാ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി​യ തീ​ർ​ഥ​യാ​ത്ര മ​റ്റൂ​ർ പ​ള്ളി​യി​ൽ വെ​ച്ച് ഒ​ത്തുചേ​ർ​ന്നു.