എം​ഡി​എം​എ​യു​മാ​യി നാ​ലു യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍
Monday, February 6, 2023 11:53 PM IST
കൊ​ച്ചി: എം​ഡി​എം​എ​യു​മാ​യി നാ​ലു യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. കൊ​ച്ചി പോ​ലീ​സ് ക​മീ​ഷ​ണ​റേ​റ്റി​ന്‍റെ യോ​ദ്ധാ​വ് സ്‌​ക്വാ​ഡ് ആ​ണ് പി​ടി​കൂ​ടി​യ​ത്. കോ​മ്പാ​റ പു​തു​പ്പ​ള്ളി​പ്പ​റ​മ്പ് പി.​കെ. അ​ലി (47), തോ​പ്പും​പ​ടി ബീ​ച്ച് റോ​ഡ് ഈ​രാ​ശേ​രി വീ​ട്ടി​ല്‍ ജ​യിം​സ് (32), വ​രാ​പ്പു​ഴ ചി​ര​ക്ക​കം ക​ല്ലൂ​ര്‍ വീ​ട്ടി​ല്‍ രാ​ജേ​ഷ് (37), പ​ച്ചാ​ളം കടേ​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​ഖി​ല്‍ (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 32.7 ഗ്രാം ​എം​ഡി​എം​എ​യാ​ണ് ഇ​വ​രു​ടെ പ​ക്ക​ല്‍​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.
ക​റു​ക​പ്പി​ള്ളി​യി​ലെ ഗ്രാ​ന്‍​ഡ് ഹോ​ട്ട​ലി​ല്‍ താ​മ​സി​ച്ചി​രു​ന്ന അ​ലി​യു​ടെ​യും അ​ഖി​ലി​ന്‍റെ​യും പ​ക്ക​ല്‍ നി​ന്നാ​ണ് ആ​ദ്യം എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ജ​യിം​സി​ന്‍റെ പ​ക്ക​ലും എം​ഡി​എം​എ​യു​ണ്ടെ​ന്ന് അ​റി​ഞ്ഞു. പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം അ​ഖി​ല്‍ വി​ളി​ച്ച​ത​നു​സ​രി​ച്ച് ജ​യിം​സും കൂ​ട്ടാ​ളി​യാ​യ രാ​ജേ​ഷും ഹോ​ട്ട​ലി​ലെ​ത്തി. തു​ട​ര്‍​ന്ന് യോ​ദ്ധാ​വ് സ്‌​ക്വാ​ഡ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.