പാ​ഴ്‌​സ​ല്‍ ഭ​ക്ഷ​ണ​ങ്ങ​ളി​ല്‍ സ​മ​യം രേ​ഖ​പ്പെ​ടു​ത്താ​ന്‍ ക​ട​ക​ള്‍​ക്ക് "സ​മ​യ​മി​ല്ല'
Monday, February 6, 2023 11:51 PM IST
കൊ​ച്ചി: പാ​ഴ്‌​സ​ല്‍ ഭ​ക്ഷ​ണ​ങ്ങ​ളി​ല്‍ സ​മ​യം രേ​ഖ​പ്പെ​ടു​ത്താ​ന്‍ കൂ​ട്ടാ​ക്കാ​തെ ഹോ​ട്ട​ലു​ക​ള്‍. ഭ​ക്ഷ്യ വി​ഷ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഹോ​ട്ട​ലു​ക​ളി​ലെ​യും ബേ​ക്ക​റി​ക​ളി​ലെ​യും പാ​ഴ്‌​സ​ലു​ക​ളി​ല്‍ എ​ത്ര സ​മ​യ​ത്തി​ന​കം ഭ​ക്ഷ​ണം ക​ഴി​ക്ക​ണ​മെ​ന്നു​ള്ള സ്റ്റി​ക്ക​ര്‍ പ​തി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ക​ര്‍​ശ​ന​മാ​ക്കി​യ​ത്. ഭ​ക്ഷ​ണം ത​യാ​റാ​ക്കി​യ സ​മ​യ​വും രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. ആ​ഴ്ച​ക​ള്‍ പി​ന്നി​ട്ടി​ട്ടും പ​ല ക​ട​ക​ളി​ലും ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നി​ല്ല.
അ​തേ​സ​മ​യം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് നോ​ട്ടീ​സ ന​ല്‍​കു​ന്നു​ണ്ടെ​ന്നു​മാ​ണ് ഭ​ക്ഷ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ച ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​ക​ള്‍ നി​ല​വി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. കൊ​ച്ചി ന​ഗ​ര​ത്തി​ല​ട​ക്കം ഭൂ​രി​ഭാ​ഗം ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും ഇ​പ്പോ​ഴും വി​ത​ര​ണം ചെ​യ്യു​ന്ന പാ​ഴ്‌​സ​ലു​ക​ളി​ല്‍ എ​ത്ര സ​മ​യ​ത്തി​ന​കം ഭ​ക്ഷ​ണം ക​ഴി​ക്ക​ണ​മെ​ന്നു​ള്ള​തോ, ഭ​ക്ഷ​ണം ത​യാ​റാ​ക്കി​യ സ​മ​യ​മോ രേ​ഖ​പ്പെ​ടു​ത്തു​ന്നി​ല്ല. ചൂ​ടു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ ര​ണ്ടു മ​ണി​ക്കൂ​റി​ന​കം ഉ​പ​യോ​ഗി​ച്ചി​രി​ക്ക​ണം, പാ​ഴ്‌​സ​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ സ​മ​യം ക​ഴി​ഞ്ഞാ​ല്‍ അ​വ ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ല, സ​മ​യം രേ​ഖ​പ്പെ​ടു​ത്താ​ത്ത ഭ​ക്ഷ​ണ​ത്തി​ന് നി​രോ​ധ​നമടക്കമുള്ള ന​ട​പ​ടി​ക​ളാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്നോ​ട്ടു​വ​ച്ചി​രു​ന്ന​ത്.
ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല നി​ര്‍​ദേ​ശി​ച്ച സ​മ​യ​ത്തി​നു​മ​പ്പു​റ​വും ക​ട​ന്ന ഭ​ക്ഷ​ണ പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ചിലർവി​ല്‍​ക്കു​ന്നു​മു​ണ്ട്. പ​രി​ശോ​ധ​ന​ക​ള്‍ കു​റ​ഞ്ഞ​തോ​ടെ ക​ട​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ​ണ​ങ്ങ​ളി​ലും ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​താ​യി ഉ​പ​യോ​ക്താ​ക്ക​ളും പ​റ​യു​ന്നു. ഹെ​ല്‍​ത്ത് കാ​ര്‍​ഡ് എ​ടു​ക്കു​ന്ന​തി​ലും ക​ട​ക​ളു​ടെ മെ​ല്ല​പ്പോ​ക്ക് തു​ട​രു​ക​യാ​ണ്.