മാങ്ങ പറിക്കുന്നതിനിടെ നെഞ്ചുവേദന; മാവിൽ കുടുങ്ങിയയാൾ മരിച്ചു
Monday, February 6, 2023 11:51 PM IST
പ​ള്ളു​രു​ത്തി: ഇ​ട​ക്കൊ​ച്ചി​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ കൂ​റ്റ​ൻ മാ​വി​ൽ ക​യ​റി മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് മ​രം​ക​യ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു. ചേ​ർ​ത്ത​ല അ​രൂ​ക്കു​റ്റി വ​ട്ട​ച്ചി​റ വീ​ട്ടി​ൽ ബാ​ബു(66)​വാ​ണ് മ​രി​ച്ച​ത്. നെ​ഞ്ചു​വേ​ദ​ന​യെ​തു​ട​ർ​ന്ന് കു​ഴ​ഞ്ഞ് മാ​വി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യി​രു​ന്നു. സു​ര​ക്ഷ​യ്ക്കാ​യി ശ​രീ​രം മ​ര​ത്തി​ൽ ക​യ​റു​മാ​യി ബ​ന്ധി​ച്ചി​രു​ന്ന​തി​നാ​ലാ​ണ് താ​ഴേ​ക്കു വീ​ഴാ​തി​രു​ന്ന​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹാ​യി​യും മാ​ങ്ങ ക​യ​റ്റാ​നെ​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റു​മാ​ണ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്.
സം​ഭ​വ​മ​റി​ഞ്ഞ് മ​ട്ടാ​ഞ്ചേ​രി​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് എ​ത്തി താ​ഴെ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു മു​ന്പേ മ​ര​ണം സം​ഭ​വി​ച്ചു. ബാ​ബു ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. പ​ള്ളു​രു​ത്തി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: റ​സി​യ. മ​ക്ക​ൾ: റിം​ഷാ​ദ്, ര​സ്ന. മ​രു​മ​ക്ക​ൾ : ഷാ​ബി​യ, അ​നീ​ഷ്.