ബ​ജ​റ്റി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ചു
Sunday, February 5, 2023 11:52 PM IST
മൂ​വാ​റ്റു​പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ബ​ജ​റ്റി​നെ​തി​രെ കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. മൂ​വാ​റ്റു​പു​ഴ പി​ഒ ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ഗ​ര​സ​ഭാം​ഗം ജോ​സ് കു​ര്യാ​ക്കോ​സ് ക​ണ്ണാ​ത്തു​കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റ് ജ​ന​ങ്ങ​ളു​ടെ ന​ടു​വൊ​ടി​ക്കു​ന്ന​താ​ണെ​ന്നും ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ഇ​ല​ഞ്ഞി​യേ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ച്ചേ​രി​ത്താ​ഴ​ത് ന​ട​ന്ന സ​മാ​പ​ന യോ​ഗ​ത്തി​ൽ ബ​ജ​റ്റ് ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു. സ​മാ​പ​ന യോ​ഗ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​യോ​ജ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജേ​ക്ക​ബ് തോ​മ​സ് (കു​ട്ട​പ്പാ​യി) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ബി മു​ണ്ട​യ്‌​ക്ക​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജെ​റി​ൻ പ​റ​ന്പ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​രു​ണ്‍ കു​രി​ശി​ങ്ക​ൽ, ജി​സ്മോ​ൻ ആ​വോ​ലി, ജെ​സ്വി​ൻ ആ​വോ​ലി, തേ​ജ​സ് ത​റ​യി​ൽ, മെ​ൽ​ബി​ൻ ആ​യ​വ​ന, പോ​ൾ ജോ​മി, ഡെ​ൽ​വി​ൻ ആ​യ​വ​ന തു​ട​ങ്ങി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കൂ​ത്താ​ട്ടു​കു​ളം: ജ​ന​വി​രു​ദ്ധ ബ​ജ​റ്റി​നെ​തി​രെ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് തി​രു​മാ​റാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ന്നു. കെ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​എ. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സൈ​ബു മു​ക്കാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​പ്പ​വ​ർ ക​മ്മി​റ്റി​യം​ഗം ജോ​ഷി കെ. ​പോ​ൾ, എ​ൻ.​കെ. ചാ​ക്കോ​ച്ച​ൻ, എം.​സി. തോ​മ​സ്, എ. ​നാ​രാ​യ​ണ​ൻ, ജോ​ണി ക​ണി​യാ​മ​റ്റം, രാ​ജാ മ​ണി, ബി​ബി​ൻ ബി​നു, എം.​സി. അ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ത​മം​ഗ​ലം: കേ​ര​ള ജ​ന​ത​യു​ടെ പോ​ക്ക​റ്റ് കാ​ലി​യാ​ക്കു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ നി​കു​തി ഭീ​ക​രി​ക്കെ​തി​രെ കു​ട്ട​ന്പു​ഴ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധി​ച്ചു. കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​എ. സി​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ഷി പൊ​ട്ട​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ഷ്ബി​ൻ ജോ​സ്, ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എ. പ്ര​ഹ്ളാ​ദ​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ജോ​സ​ഫ് ര​ഞ്ജി​ത്ത്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ളി ആ​ന്‍റ​ണി, ബേ​സി​ൽ ജോ​യി, ടി.​ഒ. സ​ണ്ണി, ബേ​ബി ആ​റ്റു​പ്പു​റം, കെ.​എ​സ്. സ​നു, പി.​ജി. സ്വാ​ഗ​ത്, അ​നു ഏ​ലി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മൂ​വാ​റ്റു​പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റി​നെ​തി​രെ വാ​ള​കം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. അ​മി​ത നി​കു​തി ഭാ​ര​വും ഇ​ന്ധ​ന സെ​സും സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ഴ്ത്തി​യ​താ​യി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്ത യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​എം. സ​ലിം പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ഒ. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ കെ.​എം. മാ​ത്തു​കു​ട്ടി, ജോ​ളി​മോ​ൻ ചു​ണ്ട​യി​ൽ, വി.​വി. ജോ​സ്, കെ.​വി. ജോ​യ്, സാ​റാ​മ്മ ജോ​ണ്‍, എ​ബി പൊ​ങ്ങ​ണ​ത്തി​ൽ, സാ​ബു വാ​ഴ​യി​ൽ, ഒ.​വി. ബാ​ബു, പി.​എ​ൻ. സ​ന്തോ​ഷ്, ജി​ജോ പാ​പ്പാ​ലി, ജെ​റി​ൻ ജേ​ക്ക​ബ്, എ​വി​ൻ എ​ൽ​ദോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.