പെ​ൻ​ഷ​നേ​ഴ്സ് അ​സോ. സ​ത്യ​ഗ്ര​ഹ സ​മ​രം
Sunday, February 5, 2023 11:52 PM IST
മൂ​വാ​റ്റു​പു​ഴ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ​ഞ്ച​ദി​ന സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ മൂ​ന്നാം ദി​വ​സം മൂ​വാ​റ്റു​പു​ഴ ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സി​ന് മു​ന്നി​ൽ സ​മ​രം ന​ട​ത്തി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ജെ. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​ൻ​ഷ​ൻ​കാ​രു​ടെ ത​ട​ഞ്ഞു​വ​ച്ച ക്ഷാ​മ​ശ്വാ​സ പെ​ൻ​ഷ​ൻ കു​ടി​ശി​ക വി​ത​ര​ണം ചെ​യ്യു​ക, മെ​ഡി​സെ​പ്പ് ഒ​പി ഓ​പ്ഷ​ൻ അ​നു​വ​ദി​ക്കു​ക, 11 ശ​ത​മാ​നം ഡി​എ അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഡൊ​മ​നി​ക് തോ​മ​സ്, ഒ.​എ. ത​ങ്ക​ച്ച​ൻ, കെ.​എം. റെ​ജീ​ന, ഷ​ബീ​ബ് എ​വ​റ​സ്റ്റ്, ഓ​മ​ന മോ​ഹ​ന​ൻ, ല​സി​ത മോ​ഹ​ൻ, ഗി​രി​ജാ​ദേ​വി, ബി. ​ഉ​മ്മ​ർ, എ.​എ​ൻ. ശ​ശി​ധ​ര​ൻ, ബേ​ബി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.