സം​ഘ​ര്‍​ഷ സാ​ഹ​ച​ര്യം അ​യ​യു​ന്നി​ല്ല; ലോ ​കോ​ള​ജി​ല്‍ ഇ​ന്നു മു​ത​ല്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ്
Sunday, February 5, 2023 11:52 PM IST
കൊ​ച്ചി: എ​സ്എ​ഫ്‌​ഐ, കെ​എ​സ് യു ​സം​ഘ​ര്‍​ഷ സാ​ഹ​ച​ര്യ​ത്തെ തു​ട​ര്‍​ന്ന് അ​ട​ച്ചി​ട്ട എ​റ​ണാ​കു​ളം ലോ ​കോ​ള​ജി​ല്‍ ഇ​ന്നു മു​ത​ല്‍ ക്ലാ​സു​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ ആ​ക്കി. കോ​ള​ജ് അ​ട​ച്ചി​ട്ട 14 വ​രെ ഓ​ണ്‍​ലൈ​നി​ലാ​യി​രി​ക്കും ക്ലാ​സു​ക​ള്‍ ന​ട​ക്കു​ക​യെ​ന്ന് പ്രി​ന്‍​സി​പ്പ​ളി​ന്‍റെ സ​ന്ദേ​ശം കു​ട്ടി​ക​ള്‍​ക്ക് ഇ​ന്ന​ലെ ല​ഭി​ച്ചു. സം​ഘ​ര്‍​ഷ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ലാ​ണ് ഓ​ണ്‍​ലൈ​ന്‍ വ​ഴി ക്ലാ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​ന്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രെ മ​ര്‍​ദ്ദി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് കോ​ള​ജി​ല്‍ സം​ഘ​ര്‍​ഷാ​വ​സ്ഥ ഉ​ണ്ടാ​യ​ത്. കോ​ള​ജ് യൂ​ണി​ന്‍ ഓ​ഫീ​സ് എ​സ്എ​ഫ്‌​ഐ കൈ​യേ​റി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്നു​വെ​ന്നാ​രോ​പി​ച്ച് കെ​എ​സ്‌​യു ചോ​ദ്യം ചെ​യ്ത​തി​നോ​ടു​ള്ള വൈ​രാ​ഗ്യ​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. തു​ട​ര്‍​ന്ന് ഒ​രാ​ഴ്ച​ത്തേ​ക്ക് കോ​ള​ജ് അ​ട​ച്ചി​ടാ​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.