സർട്ടിഫിക്കറ്റ് തയാറാക്കിയത് സൂപ്രണ്ടിന്‍റെ നിർദേശപ്രകാരം: അ​നി​ല്‍കു​മാ​ര്‍
Sunday, February 5, 2023 11:49 PM IST
ക​ള​മ​ശേ​രി: വ്യാ​ജ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കി​യ​ത് മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​ഗ​ണേ​ഷ് മോ​ഹ​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​ര​മെ​ന്ന് സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് അ​നി​ല്‍ കു​മാ​ര്‍. സം​ഭ​വ​ത്തി​ല്‍ ത​ന്നെ ബ​ലി​യാ​ടാ​ക്കി ര​ക്ഷ​പ്പെ​ടാ​ന്‍ ചി​ല​ര്‍ ശ്ര​മി​ക്കു​ക​യാ​ണ്.
സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നു​ള്ള പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ന്‍ എ​ത്തി​ച്ചു ന​ല്‍​കി. സൂ​പ്ര​ണ്ട് നി​ര്‍​ദേ​ശി​ച്ചു​വെ​ന്ന് പ​റ​ഞ്ഞ​തി​നാ​ലാ​ണ് ജീ​വ​ന​ക്കാ​രി ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ​ത്. നേ​ര​ത്തെ മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ മ​ക​ന് വ്യാ​ജ മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക്കി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​നി​ല്‍​കു​മാ​ര്‍ ആ​രോ​പി​ച്ചു. അ​ഞ്ചു​മാ​സം മു​മ്പ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ത​ന്നെ ജ​നി​ച്ച കു​ഞ്ഞി​നാ​യാ​ണ് വ്യാ​ജ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കി​യ​ത്. 'അ​നൂ​പ് എ​ന്ന​യാ​ളു​ടെ കു​ഞ്ഞി​നാ​യാ​ണ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കി​യ​ത്. അ​നൂ​പി​ന്‍റെ കു​ഞ്ഞു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു വി​ഷ​യ​മു​ണ്ട്. അ​ത് പ​രി​ഹ​രി​ച്ചു കൊ​ടു​ക്കാ​ന്‍ ഗ​ണേ​ഷ് മോ​ഹ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഗ​ണേ​ഷ് മോ​ഹ​ന്‍ പ​റ​ഞ്ഞ​ത് അ​നു​സ​രി​ച്ച് അ​നൂ​പ് എ​ന്നെ ബ​ന്ധ​പ്പെ​ട്ടു. അ​ഞ്ചു​മാ​സം മു​മ്പ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ത​ന്നെ ജ​നി​ച്ച ഒ​രു കു​ഞ്ഞി​നെ​യാ​ണ് അ​നൂ​പ് ഏ​റ്റെ​ടു​ത്ത് വ​ള​ര്‍​ത്തു​ന്ന​ത്. ആ ​കു​ഞ്ഞി​ന് ഒ​രു ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ണം. അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും സ്ഥാ​ന​ത്ത് അ​നൂ​പും ഭാ​ര്യ​യും എ​ന്ന് കാ​ണി​ക്കു​ന്ന ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്നാ​യി​രു​ന്നു അ​നൂ​പി​ന്‍റെ ആ​വ​ശ്യം. ബ​ര്‍​ത്ത് ര​ജി​സ്റ്റ​റി​ലെ റോ​സ് നി​റ​ത്തി​ലു​ള്ള പേ​പ്പ​റു​മാ​യി പി​ന്നീ​ട് അ​നൂ​പ് എ​ന്നെ സ​മീ​പി​ച്ചു.
ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ത​ന്നെ​യാ​ണ് ഈ ​പേ​പ്പ​ര്‍ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​പേ​പ്പ​ര്‍ ല​ഭി​ക്കാ​ന്‍ ആ​രൊ​ക്കെ​യാ​ണ് ക​ളി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല. സ്വാ​ഭാ​വി​ക​മാ​യി ഞാ​ന്‍ ആ ​പേ​പ്പ​ര്‍ ബ​ര്‍​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യി​ല്‍ കൊ​ടു​ത്തു. സൂ​പ്ര​ണ്ട് പ​റ​ഞ്ഞി​ട്ടാ​ണ് എ​ന്ന് വി​ശ്വ​സി​ച്ച് ആ ​കു​ട്ടി അ​ത് ചെ​യ്തു. എ​ന്നെ ഇ​ത് ഏ​ല്‍​പ്പി​ച്ച​ത് സൂ​പ്ര​ണ്ട് ആ​ണ്. അ​നൂ​പി​നെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​തും സൂ​പ്ര​ണ്ടാ​ണ്. ഒ​ടു​വി​ല്‍ ഞാ​ന്‍ ഒ​റ്റ​പ്പെ​ട്ടു.